യുഎസ് പൗരത്വം സ്വീകരിക്കുന്നതില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യക്കാര്‍. 2022 സാമ്പത്തിക വര്‍ഷത്തില്‍ 65,960 ഇന്ത്യക്കാര്‍ ഔദ്യോഗികമായി യുഎസ് പൗരന്മാരായി. മെക്സിക്കോക്കാരാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ യുഎസ് പൗരത്വം സ്വീകരിക്കുന്നതില്‍ മുന്നിലെത്തിയത്.
2023 ലെ കണക്കനുസരിച്ച്, ഇന്ത്യയില്‍ നിന്നുള്ള അമേരിക്കക്കാരുടെ ജനസംഖ്യ 28,31,330 ആണെന്ന് യുഎസ് സെന്‍സസ് ബ്യൂറോയുടെ അമേരിക്കന്‍ കമ്മ്യൂണിറ്റി സര്‍വേ ഡാറ്റ ഡാറ്റ കാണിക്കുന്നു. ഇത്
മെക്സിക്കോയുടെ 1,06,38,429 കഴിഞ്ഞാല്‍ വിദേശികളായ അമേരിക്കക്കാരുടെ രണ്ടാമത്തെ വലിയ ഉറവിടമായി ഇന്ത്യയെ മാറ്റുന്നു. 22,25,447 വിദേശികളായ അമേരിക്കക്കാരുമായി ചൈനയാണ് തൊട്ടുപിന്നില്‍.
യുഎസില്‍ താമസിക്കുന്ന ഇന്ത്യയില്‍ ജനിച്ച വിദേശ പൗരന്മാരില്‍ 42 ശതമാനവും നിലവില്‍ യുഎസ് പൗരന്മാരാകാന്‍ യോഗ്യരല്ലെന്ന് ഏപ്രില്‍ 15-ലെ ‘യുഎസ് നാച്ചുറലൈസേഷന്‍ പോളിസി’ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു
എന്നിരുന്നാലും, യുഎസില്‍ താമസിക്കുന്ന ഇന്ത്യയില്‍ ജനിച്ച വിദേശ പൗരന്മാരില്‍ 42 ശതമാനവും നിലവില്‍ യുഎസ് പൗരന്മാരാകാന്‍ യോഗ്യരല്ലെന്ന് ഏപ്രില്‍ 15-ലെ ‘യുഎസ് നാച്ചുറലൈസേഷന്‍ പോളിസി’ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഗ്രീന്‍ കാര്‍ഡ് അല്ലെങ്കില്‍ ലീഗല്‍ പെര്‍മനന്റ് റെസിഡന്‍സി (എല്‍പിആര്‍) പദവിയിലുള്ള ഇന്ത്യയില്‍ ജനിച്ച ഏകദേശം 2,90,000 വിദേശ പൗരന്മാര്‍ക്ക് പൗരത്വത്തിന് അര്‍ഹതയുണ്ട്.
2022 ലെ കണക്കനുസരിച്ച് 33.3 കോടിയാണ് യുഎസിലെ ജനസംഖ്യ. ഇതിന്റെ 14 ശതമാനം അഥവാ 4.6 കോടി ആളുകള്‍ വിദേശ വേരുകളുള്ള വ്യക്തികളാണ്.

