രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണ്. ഇടക്കാല ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ക്കാണ് ഊന്നല്‍.
ഒരു കോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗജന്യ സൗരോര്‍ജ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ആശ വര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരും ആയുഷ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന എന്നതാണ് മറ്റൊരു ശ്രദ്ധേയകാര്യം.
വന്ദേഭാരത് നിലവാരത്തില്‍ 40,000 ബോഗികള്‍ പുറത്തിറക്കുമെന്നും ബജറ്റിലുണ്ട്. മധ്യവര്‍ഗത്തിനായി പുതിയ ഹൗസിംഗ് സ്കീം ഉടന്‍ പ്രഖ്യാപിക്കും.































