ഇന്ത്യയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) ശേഖരണം ഏപ്രിലില്‍ പുതിയ റെക്കോഡിട്ടു. 2.10 ലക്ഷം കോടി രൂപയാണ് ഏപ്രില്‍ മാസത്തിലെ ജിഎസ്ടി പിരിവ്. ഇതാദ്യമായാണ് ജിഎസ്ടി കളക്ഷന്‍ 2 ലക്ഷം കോടി രൂപ കടക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടി രൂപയായിരുന്നു. ഇതുവരെയുള്ള ഉയര്‍ന്ന ജിഎസ്ടി ധനശേഖരണം ഇതായിരുന്നു. 12.4% വര്‍ധനവാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജിഎസ്ടി കളക്ഷനില്‍ ഉണ്ടായിരിക്കുന്നത്.
”സാധാരണയായി കഴിഞ്ഞ വര്‍ഷം കണ്ടതുപോലെ ഏപ്രിലില്‍ ഏറ്റവും ഉയര്‍ന്ന ജിഎസ്ടി കളക്ഷന്‍ ഉണ്ടാകും, വരും മാസങ്ങളില്‍ 1.7-2 ലക്ഷം കോടി രൂപയിലേക്ക് ജിഎസ്ടി കളക്ഷന്‍ എത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.” പ്രൈമസ് പാര്‍ട്‌ണേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ ശ്രാവണ്‍ ഷെട്ടി പറഞ്ഞു.
ആഭ്യന്തര ഇടപാടുകളില്‍ 13.4% വര്‍ധനയും ഇറക്കുമതിയില്‍ 8.3% വര്‍ധനയുമാണ് ജിഎസ്ടി കളക്ഷനിലെ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് കേന്ദ്ര ധന മന്ത്രാലയം അറിയിച്ചു.
റീഫണ്ടുകള്‍ കണക്കാക്കിയ ശേഷം, 2024 ഏപ്രിലിലെ അറ്റ ജിഎസ്ടി വരുമാനം 1.92 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17.1% വളര്‍ച്ചയുണ്ടായി.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടി രൂപയായിരുന്നു. ഇതുവരെയുള്ള ഉയര്‍ന്ന ജിഎസ്ടി ധനശേഖരണം ഇതായിരുന്നു. 12.4% വര്‍ധനവാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജിഎസ്ടി കളക്ഷനില്‍ ഉണ്ടായിരിക്കുന്നത്
കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി) മൊത്തം 43,846 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതി (എസ്ജിഎസ്ടി) 53,538 കോടി രൂപയുമാണ്. സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) 99,623 കോടി രൂപയായിരുന്നു. അതില്‍ 37,826 കോടി രൂപ ശേഖരിച്ചത് ഇറക്കുമതി ചെയ്ത ചരക്കുകളില്‍ നിന്നാണ്. കൂടാതെ, ഇറക്കുമതി ചെയ്ത ചരക്കുകളില്‍ നിന്നുള്ള 1,008 കോടി ഉള്‍പ്പെടെ 13,260 കോടി രൂപയാണ് സെസ്.
2023-24 സാമ്പത്തിക വര്‍ഷത്തിലെ ശരാശരി ജിഎസ്ടി കളക്ഷന്‍ 1.68 ലക്ഷം കോടി രൂപയായിരുന്നു. ഇത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സമാഹരിച്ച 1.51 ലക്ഷം കോടി രൂപയേക്കാള്‍ കൂടുതലാണ്.

