ഇന്ത്യയിലെ നാലാമത്തെ ഉയര്‍ന്ന ബ്രാന്‍ഡ് മൂല്യമുള്ള കമ്പനിയായി എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ). ബ്രാന്‍ഡ് ഫിനാന്‍സ് ഇന്ത്യ 100, 2024 റിപ്പോര്‍ട്ട് അനുസരിച്ച് എല്‍ഐസിക്ക് 9.8 ബില്യണ്‍ ഡോളറിന്റെ ബ്രാന്‍ഡ് മൂല്യമാണുള്ളത്.
എല്‍ഐസിയുടെ ബ്രാന്‍ഡ് സ്‌ട്രെംഗ്ത് ഇന്‍ഡക്‌സ് സ്‌കോര്‍ 88 ആണ്. എഎഎ ബ്രാന്‍ഡ് സ്‌ട്രെംഗ്ത് റേറ്റിംഗും കമ്പനിക്കുണ്ട്. വിവിധ ബ്രാന്‍ഡ് റാങ്കിംഗുകളില്‍ എല്‍ഐസി ശക്തമായ പ്രകടനം കാഴ്ചവെച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഏറ്റവും ശക്തമായ 10 ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ മൂന്നാം സ്ഥാനവും കമ്പനിക്കുണ്ട്. കൂടാതെ, മികച്ച 10 ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ എല്‍ഐസി അഞ്ചാം സ്ഥാനത്താണ്. ഇന്‍ഷുറന്‍സ് ബ്രാന്‍ഡുകളുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനമാണ് കമ്പനിക്കുള്ളത്.
9.8 ബില്യണ്‍ ഡോളറിന്റെ സ്ഥിരമായ ബ്രാന്‍ഡ് മൂല്യമുള്ള ലോകത്തിലെ ഏറ്റവും ശക്തമായ ഇന്‍ഷുറന്‍സ് ബ്രാന്‍ഡായി എല്‍ഐസി മുന്‍പ് വിശേഷിപ്പിക്കപ്പെട്ടിരുന്നു. ബ്രാന്‍ഡ് മൂല്യം 9 ശതമാനം വര്‍ധിച്ച് 4.9 ബില്യണ്‍ ഡോളറിലെത്തിയ കാത്തേ ലൈഫ് ഇന്‍ഷുറന്‍സ് രണ്ടാമത്തെ ശക്തമായ ബ്രാന്‍ഡായി. ബ്രാന്‍ഡ് മൂല്യം 82 ശതമാനം ഉയര്‍ത്തി 1.3 ബില്യണ്‍ ഡോളറിലെത്തിയ എന്‍ആര്‍എംഎ ഇന്‍ഷുറന്‍സ് മൂന്നാം റാങ്ക് സ്വന്തമാക്കി.
എല്‍ഐസിയുടെ ബ്രാന്‍ഡ് സ്‌ട്രെംഗ്ത് ഇന്‍ഡക്‌സ് സ്‌കോര്‍ 88 ആണ്. എഎഎ ബ്രാന്‍ഡ് സ്‌ട്രെംഗ്ത് റേറ്റിംഗും കമ്പനിക്കുണ്ട്
നിലവില്‍, എല്‍ഐസിയില്‍ സര്‍ക്കാര്‍ കൈവശം വയ്ക്കുന്നത് 96.50% ഓഹരികളാണ്. പൊതു ഉടമസ്ഥത 3.50% ആണ്. കഴിഞ്ഞ മാസം, ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി, 10% പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് മാനദണ്ഡം പാലിക്കാന്‍ 2027 മെയ് 16 വരെ 3 വര്‍ഷം കൂടി എല്‍ഐസിക്ക് അനുവദിച്ചിരുന്നു.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരി വില 2024 ജൂണ്‍ 28ന് വിപണി അവസാനിച്ചപ്പോള്‍ 989.05 രൂപയായിരുന്നു.

