പ്ലേ സ്റ്റോറില്‍ നിന്ന് ചില ആപ്പുകള്‍ പിന്‍വലിച്ച ഗൂഗിള്‍ നടപടിക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും ടെക് കമ്പനിയെയും ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളേയും അടുത്തയാഴ്ച ഒരു മീറ്റിംഗിന് വിളിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ താക്കോലാണെന്നും അവരുടെ വിധി തീരുമാനിക്കാന്‍ ഒരു കമ്പനിയെയും അനുവദിക്കില്ലെന്നും ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
‘ഇന്ത്യയുടെ നയം വളരെ വ്യക്തമാണ്… ഞങ്ങളുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ സംരക്ഷണം ലഭിക്കും. ഇത്തരത്തിലുള്ള ഡീലിസ്റ്റിംഗ് അനുവദിക്കാനാവില്ല,’ അശ്വിനി വൈഷ്ണവ് പറഞ്ഞു.
സേവനത്തിന് ഫീസ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ ജനപ്രിയ മാട്രിമണി ആപ്പുകള്‍ ഉള്‍പ്പെടെയുള്ള ചില ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍, ഇന്ത്യയിലെ പ്ലേ സ്റ്റോറില്‍ നിന്ന് വെള്ളിയാഴ്ച നീക്കം ചെയ്യാന്‍ തുടങ്ങിയിരുന്നു.
ഒരു ലക്ഷത്തിലധികം സ്റ്റാര്‍ട്ടപ്പുകളുടെ ശക്തമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ഇന്ത്യ നിര്‍മ്മിച്ചിട്ടുണ്ടെന്നും 10 വര്‍ഷത്തിനുള്ളില്‍ 100-ലധികം യൂണികോണുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ശാദി.കോം. മാട്രിമണി.കോം, ഭാരത് മാട്രിമണി തുടങ്ങിയ മാട്രിമണി ആപ്പുകള്‍, ബാലാജി ടെലിഫിലിംസിന്റെ ഓള്‍ട്ട്ബാലാജി, ഓഡിയോ പ്ലാറ്റ്‌ഫോമായ കുക്കു എഫ്എം, ഡേറ്റിംഗ് സേവനങ്ങള്‍ നല്‍കുന്ന ക്വാക്ക് ക്വാക്ക്, ട്രൂലി മാഡ്‌ലി എന്നിവയടക്കമുള്ള ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു
‘ഞാന്‍ ഗൂഗിളിനോട് പറയും… 10 വര്‍ഷം മുമ്പ് ഞങ്ങള്‍ക്ക് പ്രായോഗികമായി ഒന്നുമില്ലായിരുന്നു, ഇന്ന് നമുക്ക് 1,00,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്, 100-ലധികം യൂണികോണുകള്‍… നമ്മുടെ യുവാക്കളുടെ ഊര്‍ജ്ജം, നമ്മുടെ സംരംഭകരുടെ ഊര്‍ജ്ജം, നമ്മുടെ കഴിവുള്ള ആളുകളുടെ ഊര്‍ജ്ജം എന്നിവയെല്ലാം നന്നായി സംയോജിപ്പിക്കേണ്ടതുണ്ട്, ഇത് ഒരു വലിയ സാങ്കേതികവിദ്യയുടെയും നയങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ കഴിയില്ല,’ വൈഷ്ണവ് പറഞ്ഞു.
ശാദി.കോം. മാട്രിമണി.കോം, ഭാരത് മാട്രിമണി തുടങ്ങിയ മാട്രിമണി ആപ്പുകള്‍, ബാലാജി ടെലിഫിലിംസിന്റെ ഓള്‍ട്ട്ബാലാജി, ഓഡിയോ പ്ലാറ്റ്‌ഫോമായ കുക്കു എഫ്എം, ഡേറ്റിംഗ് സേവനങ്ങള്‍ നല്‍കുന്ന ക്വാക്ക് ക്വാക്ക്, ട്രൂലി മാഡ്‌ലി എന്നിവയടക്കമുള്ള ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. ഇന്‍-ആപ്പ് പേയ്‌മെന്റുകള്‍ക്ക് 11 മുതല്‍ 26 ശതമാനം വരെ ഫീസ് ചുമത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് രൂക്ഷമായിരിക്കുന്നത്. പ്ലാറ്റ്‌ഫോമില്‍ നിന്നും പ്ലേ സ്റ്റോറില്‍ നിന്നും പ്രയോജനം നേടിയിട്ടും നിരവധി കമ്പനികള്‍ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്ന് ഗൂഗിള്‍ കുറ്റപ്പെടുത്തുന്നു.

