ഉല്‍പ്പന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ചതിന് യോഗ ഗുരു ബാബ രാംദേവ് കോടതിയില്‍ നേരിട്ട് ഹാജരായി നിരുപാധികം മാപ്പ് പറഞ്ഞു. എന്നാല്‍ കോടതി മാപ്പപേക്ഷ സ്വീകരിച്ചില്ല. ക്ഷമായാചനം ആത്മാര്‍ത്ഥമായല്ലെന്നാണ് കോടതി നിരീക്ഷണം.
പതഞ്ജലി ആയുര്‍വേദിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ സംബന്ധിച്ച കേസില്‍ രാംദേവിനോടും പതഞ്ജലി മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാല്‍കൃഷ്ണയോടും സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് ഇരുവര്‍ക്കും എതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ സംബന്ധിച്ച കേസില്‍ രാംദേവിനോടും പതഞ്ജലി മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാല്‍കൃഷ്ണയോടും സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു
കമ്പനിയുടെ മരുന്നുകളുടെ എല്ലാ ഇലക്ട്രോണിക്, പ്രിന്റ് പരസ്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്ന എല്ലാ പരസ്യങ്ങളും ഉടന്‍ നിര്‍ത്തണമെന്ന് സുപ്രീം കോടതി ഫെബ്രുവരി 27 ന് നിര്‍ദ്ദേശിച്ചിരുന്നു. നടപടിയെടുക്കാത്തതിന് കോടതി കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ചു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് (ഐഎംഎ) പതഞ്ജലി ആയുര്‍വേദിന്റെ മരുന്നുകളെക്കുറിച്ചുള്ള പരസ്യങ്ങളില്‍ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചത്.

