ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ‘ലോക ശതകോടീശ്വരന്മാരുടെ പട്ടിക’യില്‍ 200 ഇന്ത്യക്കാര്‍. മുന്‍ വര്‍ഷത്തെ 169 ല്‍ നിന്ന് ഗണ്യമായ വര്‍ധന. 954 ബില്യണ്‍ ഡോളറാണ് ഈ ഇന്ത്യക്കാരുടെ കൂട്ടായ സമ്പത്ത്. 2023 ല്‍ രേഖപ്പെടുത്തിയ 675 ബില്യണ്‍ ഡോളറില്‍ നിന്ന് 41% വര്‍ധനവാണ് ആകെ സമ്പത്തിലുണ്ടായിരിക്കുന്നത്.

116 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ ഒന്നാമത്. ആഗോളതലത്തില്‍ ഏറ്റവും ധനികനായ ഒമ്പതാമത്തെ വ്യക്തിയാണ് അദ്ദേഹം. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികന്‍ എന്ന പദവിയും അംബാനി സ്വന്തമാക്കി. അദ്ദേഹത്തിന്റെ ആസ്തി 39.76% വര്‍ധിച്ചു.
അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനി 84 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ഇന്ത്യയിലെ ഏറ്റവും സമ്പന്നരില്‍ രണ്ടാം സ്ഥാനത്താണ്. ആഗോള സമ്പന്നരില്‍ 17 ാം സ്ഥാനമാണ് അദാനിക്ക്.
എച്ച്സിഎല്‍ ടെക് സ്ഥാപകന്‍ ശിവ് നാടാര്‍ 36.9 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മൂന്നാം സ്ഥാനത്തുണ്ട്. ആഗോള തലത്തില്‍ 39 ാം സ്ഥാനമാണ് ശിവ് നാടാര്‍ക്ക്.
എച്ച്സിഎല്‍ ടെക് സ്ഥാപകന്‍ ശിവ് നാടാര്‍ 36.9 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മൂന്നാം സ്ഥാനത്തുണ്ട്. ആഗോള തലത്തില്‍ 39 ാം സ്ഥാനമാണ് ശിവ് നാടാര്‍ക്ക്.
33.5 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി വളര്‍ന്ന സാവിത്രി ജിന്‍ഡാല്‍ കഴിഞ്ഞ വര്‍ഷത്തെ ആറാം സ്ഥാനത്ത് നിന്ന് ഇത്തവണ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആഗോള തലത്തില്‍ 46 ാം സ്ഥാനം സാവിത്രി ജിന്‍ഡാലിനുണ്ട്.
ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, രോഹിഖ മിസ്ത്രി തുടങ്ങിയ ഏതാനും പേര്‍ അതി സമ്പന്ന പട്ടികയില്‍ നിന്ന് പുറത്തായി.

