Connect with us

Hi, what are you looking for?

Auto

മൂന്നു വര്‍ഷത്തിനു ശേഷം ഫോര്‍ഡ് മടങ്ങി വരുന്നു; ചില പാഠങ്ങള്‍ പഠിച്ച്…

2021 ല്‍ ഇന്ത്യ വിട്ട ഫോര്‍ഡ്, യൂറോപ്പിലെയും ചൈനയിലെയും തിരിച്ചടികളെ തുടര്‍ന്നാണ് മടങ്ങിയെത്താന്‍ പദ്ധതി തയാറാക്കുന്നത്

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണിയിലേക്ക് പുനപ്രവേശനത്തിന് പദ്ധതിയിട്ട് യുഎസ് വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. 2021 ല്‍ ഇന്ത്യ വിട്ട ഫോര്‍ഡ്, യൂറോപ്പിലെയും ചൈനയിലെയും തിരിച്ചടികളെ തുടര്‍ന്നാണ് മടങ്ങിയെത്താന്‍ പദ്ധതി തയാറാക്കുന്നത്.

ഇന്ത്യയിലെ പുനപ്രവേശനത്തിന്റെ സാധ്യതകളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് കമ്പനി തയാറാക്കിക്കഴിഞ്ഞു. ഫോര്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ പരിഗണനയിലാണ് ഈ പദ്ധതി. പുതിയ നിക്ഷേപങ്ങള്‍, ഇവികള്‍ക്ക് മേല്‍ അധിക ശ്രദ്ധ തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്.

ഇന്ത്യയിലെ പുനപ്രവേശനത്തിന്റെ സാധ്യതകളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് കമ്പനി തയാറാക്കിക്കഴിഞ്ഞു. ഫോര്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ പരിഗണനയിലാണ് ഈ പദ്ധതി

1995 ല്‍ ഇന്ത്യയിലെത്തിയ ഫോര്‍ഡ് രണ്ടര പതിറ്റാണ്ടിനിടെ 2 ബില്യണ്‍ ഡോളറിലേറെ ഫണ്ട് ഇന്ത്യയില്‍ നിക്ഷേപിച്ചിരുന്നു. ഇക്കോസ്പോര്‍ട്ട് മിനി എസ്യുവി, ഫിഗോ തുടങ്ങിയ വാഹനങ്ങള്‍ ഇന്ത്യക്കായി ലോഞ്ച് ചെയ്യുകയും ചെയ്തു. മതിയായ ലാഭം ലഭിക്കാത്തതിനെ തുടര്‍ന്നാണ് കമ്പനി ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയത്.

ചൈനക്കും യുഎസിനും ശേഷം ലോകത്തെ മൂന്നാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യ ഒരു വാഹന നിര്‍മാതാവിനെ സംബന്ധിച്ചും അവഗണിക്കാനാവാത്തതാണെന്ന് ഫോര്‍ഡിന്റെ നിലപാടുകള്‍ തെളിയിക്കുന്നു. കഴിഞ്ഞ വര്‍ഷം തങ്ങളുടെ ചെന്നൈ ഫാക്ടറി ജെഎസ്ഡബ്ല്യുവിന് വില്‍ക്കാനുള്ള ഡീലില്‍ നിന്ന് ഫോര്‍ഡ് പിന്‍മാറിയതോടെ തിരിച്ചുവരവിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

Personal Finance

1994-ല്‍ സ്ഥാപിതമായ ഇംപറ്റസ് അര്‍ത്ഥസൂത്ര കസ്റ്റമൈസ്ഡ് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ്, മ്യൂച്വല്‍ ഫണ്ട് വിതരണം, ഇക്വിറ്റി നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് മാനേജ്മെന്റ് തുടങ്ങി വൈവിധ്യം നിറഞ്ഞ നിരവധി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നുണ്ട്.

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌