Connect with us

Hi, what are you looking for?

News

ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ ആഗോള കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനാണ് ശ്രമമെന്ന് പീയൂഷ് ഗോയല്‍

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഓരോ ഉത്പന്നവും ഉയര്‍ന്ന ഗുണനിലവാരമുളളതാക്കാനാണ് ഞങ്ങളുടെ പ്രയത്‌നം

രാജ്യത്തെ ഉപഭോക്താക്കളെ ഉത്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച തെറ്റായ മനോഭാവത്തില്‍ നിന്നും പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നയപരമായ മാറ്റങ്ങള്‍ വരുത്തി വരികയാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍.

പഴയകാലത്ത് എക്സ്പോര്‍ട്ട് ക്വാളിറ്റി എന്ന് രേഖപ്പെടുത്തിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമായിരുന്നു. വാങ്ങിക്കാന്‍ സാധിക്കുന്നവര്‍ വില അല്‍പ്പം കൂടിയ ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയിരുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് ലോക്കലെന്നും എക്സ്പോര്‍്ട്ട് ക്വാളിറ്റിയെന്നും രണ്ട് ഗുണനിലവാരമുള്ളതായി ഇത് ആളുകളില്‍ ധാരണയുണ്ടാക്കി.

ഇത്തരം ചിന്തകളില്‍ നിന്ന് ഉപഭോക്താക്കളെ പുറത്തുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഓരോ ഉത്പന്നവും ഉയര്‍ന്ന ഗുണനിലവാരമുളളതാക്കാനാണ് ഞങ്ങളുടെ പ്രയത്‌നം.

ഉപഭോക്താവ് ഏത് ഉല്‍പ്പന്നം തെരഞ്ഞെടുത്താലും ഗുണനിലവാരം സംബന്ധിച്ച് ഉറപ്പാക്കും. മറ്റ് ഉല്‍പ്പന്നങ്ങള്‍ നോക്കി പോവേണ്ട സാഹചര്യം ഉപഭോക്താവിന് ഉണ്ടാവില്ലെന്നും ഇന്ത്യയുടെ നയരൂപീകരണം ആ ദിശയിലാണെന്നും ഗോയല്‍ വ്യക്തമാക്കി.

കൂടുതല്‍ ഗുണനിലവാരവും സേവനങ്ങളും ആവശ്യപ്പെടുന്ന, ഡിമാന്‍ഡിംഗ് ആയ ഉപഭോക്താക്കളായി രാജ്യത്തെ ഉപഭോക്താക്കള്‍ മാറുന്നതിനെ പ്രോല്‍സാഹിപ്പിക്കുകയാണ് സര്‍ക്കാരെന്നും ഗോയല്‍ പറഞ്ഞു. അതേസമയം ഉല്‍പ്പാദകര്‍ക്ക് മെച്ചപ്പെട്ട ഗുണനിലവാരത്തിലേക്ക് ഉല്‍പ്പന്നങ്ങളെ ഉയര്‍ത്താന്‍ മതിയായ സമയം നല്‍കും. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ കേന്ദ്രമെന്ന് ലോകത്ത് ഇന്ത്യ അറിയപ്പെടണം. ഗുണനിലവാരം സമ്മര്‍ദ്ദങ്ങളിലൂടെയോ സര്‍ക്കാര്‍ ഉത്തരവുകളിലൂടെയോ വരേണ്ടതല്ലെന്നും ഓരോ ഉല്‍പ്പാദകരുടെയും വ്യക്തിപരമായ ബോധ്യത്തില്‍ നിന്നും ഉണ്ടാവേണ്ടതാണെന്നും ഗോയല്‍ ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like