2025 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മാത്രമേ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പലിശ നിരക്കുകള്‍ കുറയ്ക്കുകയുള്ളൂവെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). കോവിഡ് കാലത്ത് പണപ്പെരുപ്പം പിടിച്ചു നിര്‍ത്താല്‍ ഉയര്‍ത്തിയ നിരക്കുകള്‍ ഇതുവരെ ആര്‍ബിഐ താഴ്ത്തിയിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആദ്യ നിരക്ക് താഴ്ത്തലാവും ഇത്.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 2023 സാമ്പത്തിക വര്‍ഷത്തിലെ 7 ശതമാനത്തില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 8.2 ശതമാനമായി വളര്‍ന്നെന്ന് എസ്ബിഐ ചൂണ്ടിക്കാട്ടി. 2025 സാമ്പത്തിക വര്‍ഷം 7,5 ശതമാനം ജിഡിപി വളര്‍ച്ചയാണ് കണക്കാക്കുന്നത്.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 2023 സാമ്പത്തിക വര്‍ഷത്തിലെ 7 ശതമാനത്തില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 8.2 ശതമാനമായി വളര്‍ന്നെന്ന് എസ്ബിഐ ചൂണ്ടിക്കാട്ടി
ഏപ്രിലിലെ ഉപഭോക്തൃ വില സൂചി (സിപിഐ) പണപ്പെരുപ്പം 4.83 ശതമാനവും പ്രധാന പണപ്പെരുപ്പം 3.22 ശതമാനവുമാണ്. സിപിഐ പണപ്പെരുപ്പം മെയ് വരെ 5 ശതമാനത്തോട് അടുത്ത് തുടരുമെന്നും അതിനുശേഷം ജൂലൈയില്‍ 3 ശതമാനമായി കുറയുമെന്നും എസ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ മുതല്‍ 2025 സാമ്പത്തിക വര്‍ഷാവസാനം വരെ പണപ്പെരുപ്പം 5 ശതമാനത്തില്‍ താഴെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

