ഇന്ത്യയിലെ ഇവി നിര്‍മാതാക്കള്‍ ലോകത്തിനായി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കണമെന്ന് ജി 20 ഷെര്‍പ്പയും നിതി ആയോഗിന്റെ മുന്‍ സിഇഒയുമായ അമിതാഭ് കാന്ത്. പെട്രോള്‍ ഡീസല്‍ വാഹനങ്ങളിലെ ഇന്റേണല്‍ കംബസ്റ്റിയന്‍ എഞ്ചിന്‍ (ഐസിഇ) ഒരു ‘മരണമടഞ്ഞ സാങ്കേതികവിദ്യ’ ആണെന്നും കാന്ത് പറഞ്ഞു. ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഏഥര്‍ ബെംഗളൂരുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്.
ഇന്ത്യയുടെ ഭാവി ഇലക്ട്രിക് വാഹനങ്ങളാണെന്നും കാന്ത് ചൂണ്ടിക്കാട്ടി. ‘നമ്മള്‍ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന കയറ്റുമതിക്കാരാണ്. എന്റെ അഭിപ്രായത്തില്‍ ഐസിഇ ഒരു നിര്‍ജ്ജീവമായ സാങ്കേതികവിദ്യയാണ്. ഇവികള്‍ വിപണിയെ മാറ്റിമറിക്കുകയാണ്. അതുകൊണ്ടാണ് ഏഥറിനെപ്പോലുള്ള നിര്‍മാതാക്കള്‍ ഇന്ത്യക്ക് വേണ്ടി മാത്രമല്ല ലോകത്തിന് വേണ്ടി നിര്‍മ്മിക്കണമെന്ന് പറയുന്നത്,’ കാന്ത് പറഞ്ഞു.
‘ഇന്ത്യ ഒരു വലിയ വിപണിയാണ്, എന്നാല്‍ കയറ്റുമതി വിപണി ഇന്ത്യയില്‍ ലഭിക്കുന്നതിന്റെ 5 മടങ്ങ് കൂടുതല്‍ നല്‍കുമെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ല. ഇന്ത്യ വളര്‍ന്നപ്പോഴെല്ലാം അത് കയറ്റുമതി മൂലമാണ് വളര്‍ന്നത്,” അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരു വലിയ വിപണിയാണ്, എന്നാല്‍ കയറ്റുമതി വിപണി ഇന്ത്യയില്‍ ലഭിക്കുന്നതിന്റെ 5 മടങ്ങ് കൂടുതല്‍ നല്‍കുമെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ല. ഇന്ത്യ വളര്‍ന്നപ്പോഴെല്ലാം അത് കയറ്റുമതി മൂലമാണ് വളര്‍ന്നത്: അമിതാഭ് കാന്ത്
ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്നതിനൊപ്പം ഇന്ത്യയില്‍ 36 കോടിയിലധികം പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇന്ധന ഇറക്കുമതിക്കായി ഇന്ത്യ 16 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുവെന്നും അത് കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഗ്രാമങ്ങളുടെ അഭിവൃദ്ധി വര്‍ദ്ധിപ്പിക്കുന്നതിനും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി തിരിച്ചുവിടാമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.

