Connect with us

Hi, what are you looking for?

News

ഖജനാവിലേക്ക് 1.86 ട്രില്യണ്‍ രൂപ വരുമാനം നല്‍കി റിലയന്‍സ്

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സര്‍ക്കാരിന് വരുമാനമായി നല്‍കിയത് 10 ട്രില്യണ്‍ രൂപയാണ്

തുടര്‍ച്ചയായി ആറാം വര്‍ഷവും ദേശീയ ഖജനാവിലേക്കുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തി.

2023-24ല്‍ സര്‍ക്കാര്‍ ഖജനാവിലേക്കുള്ള റിലയന്‍സിന്റെ വിഹിതം 1.86 ട്രില്യണ്‍ രൂപയായി ഉയര്‍ന്നുവെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഷ്ട്ര നിര്‍മ്മാണത്തിനായി ഇത്രയും വലിയ സംഭാവന നല്‍കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് വ്യക്തമാക്കി. ദേശീയ ഖജനാവിലേക്ക് ഏറ്റവും വലിയ സംഭാവന നല്‍കുന്ന കമ്പനികളില്‍ രാജ്യത്ത് മുന്‍നിരയിലുണ്ട് മുകേഷ് അംബാനി നയിക്കുന്ന ബിസിനസ് ഗ്രൂപ്പ്. ദേശീയ ഖജനാവിലേക്കുള്ള റിലയന്‍സിന്റെ വിഹിതം 2023 സാമ്പത്തിക വര്‍ഷത്തില്‍ 177,173 കോടി രൂപയില്‍ നിന്നാണ് 2024 സാമ്പത്തിക വര്‍ഷത്തില്‍ 186,440 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ, അതായത് 2018 സാമ്പത്തിക വര്‍ഷം മുതല്‍ 2024 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സര്‍ക്കാരിലേക്ക് വിവിധ നികുതിയനങ്ങളിലായി നല്‍കിയ വരുമാനം 10 ലക്ഷം കോടി രൂപ കവിഞ്ഞു.

2018 സാമ്പത്തിക വര്‍ഷത്തില്‍ 86,942 കോടി രൂപയാണ് റിലയന്‍സ് നല്‍കിയത്. ഇത് 2019 സാമ്പത്തിക വര്‍ഷത്തില്‍ 1,16,251 കോടി രൂപയായും 2020 സാമ്പത്തിക വര്‍ഷത്തില്‍ 1,15,461 കോടി രൂപയായും 2021 സാമ്പത്തിക വര്‍ഷത്തില്‍ 1,35,468 കോടി രൂപയായും 2022 സാമ്പത്തിക വര്‍ഷത്തില്‍ 1,88,012 കോടി രൂപയായുമായാണ് ഉയര്‍ന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Entrepreneurship

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബിസിനസ് നടത്തിപ്പിന്റെ വലിയ രീതിയില്‍ തന്നെ മാറ്റിമറിക്കുകയാണ്