Connect with us

Hi, what are you looking for?

News

നാഴികക്കല്ല്; ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയില്‍ 4ജി, 5ജി സേവനമെത്തിച്ച് ജിയോ…

ജിയോയുടെ ശ്രമത്തിന് പൂര്‍ണ പിന്തുണ നല്‍കി ഇന്ത്യന്‍ സൈന്യം

  • ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയില്‍ 4ജി, 5ജി സേവനങ്ങളെത്തിക്കുന്ന ആദ്യ ടെലികോം ഓപ്പറേറ്ററായി ചരിത്രം കുറിച്ച് റിലയന്‍സ് ജിയോ

ജനുവരി 15-ന് കരസേനാ ദിനത്തോടനുബന്ധിച്ച്, റിലയന്‍സ് ജിയോ ഇന്ത്യന്‍ സൈന്യവുമായി സഹകരിച്ച്, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിന്‍ ഗ്ലേസിയറിലേക്ക് നെറ്റ് വര്‍ക്ക് വിപുലീകരിക്കുന്നു. ജിയോയുടെ 4ജി, 5ജി ശൃംഖല വിപുലീകരിച്ചാണ് കമ്പനി സുപ്രധാനമായ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. ആര്‍മി സിഗ്നലര്‍മാരുടെ പിന്തുണയോടെ, കഠിനവും ശക്തവുമായ ആവാസവ്യവസ്ഥയുള്ള ഈ മേഖലയില്‍ തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്‍കുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററായി റിലയന്‍സ് ജിയോ ഇതോടെ മാറിയിരിക്കുകയാണ്.

തദ്ദേശീയമായ ഫുള്‍-സ്റ്റാക്ക് 5ജി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, ഒരു ഫോര്‍വേഡ് പോസ്റ്റില്‍ പ്ലഗ്-ആന്‍ഡ്-പ്ലേ പ്രീ-കോണ്‍ഫിഗര്‍ ചെയ്ത ഉപകരണങ്ങള്‍ വിജയകരമായി വിന്യസിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ.

ആസൂത്രണം മുതല്‍ ഒന്നിലധികം പരിശീലന സെഷനുകള്‍, സിസ്റ്റം പ്രീ-കോണ്‍ഫിഗറേഷന്‍, സമഗ്രമായ പരിശോധന എന്നിവ വരെ ആര്‍മി സിഗ്നലര്‍മാരുമായി ഏകോപിപ്പിച്ചാണ് ജിയോ ഈ നേട്ടം സാധ്യമാക്കിയത്. ജിയോയുടെ ഉപകരണങ്ങള്‍ സിയാച്ചിന്‍ ഗ്ലേസിയറിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യന്‍ സൈന്യം നിര്‍ണായകമായിരുന്നു. ഈ സഹകരണം കാരക്കോറം ശ്രേണിയില്‍ 16,000 അടിയില്‍ കണക്റ്റിവിറ്റി ഉറപ്പാക്കി, താപനില -50 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ താഴുന്ന പ്രദേശമാണിത്.

രാജ്യത്തിന്റെ ഏത് ഉള്‍പ്രദേശങ്ങളിലും എല്ലാവിധ പരിമിതകള്‍ക്കുമപ്പുറം കണക്റ്റിവിറ്റി ഉറപ്പാക്കുകയെന്ന ജിയോയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ ഇന്ത്യയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ രാജ്യത്തിന്റെ സായുധ സേനയെ പിന്തുണയ്ക്കുന്നതിന് വിശ്വസനീയമായ ആശയവിനിമയ സംവിധാനങ്ങള്‍ പരമപ്രധാനമാണ്, അത് നല്‍കുന്നതില്‍ ജിയോയുടെ സാങ്കേതിക വൈദഗ്ധ്യമാണ് പുതിയ വിപുലീകരണത്തിലൂടെ പ്രകടമായത്.

അതിര്‍ത്തികളിലെ ഫോര്‍വേഡ് പോസ്റ്റുകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ലഡാക്ക് മേഖലയില്‍ തങ്ങളുടെ ശൃംഖല ക്രമാനുഗതമായി വിപുലീകരിച്ചുവരികയാണ് റിലയന്‍സ് ജിയോ. വെല്ലുവിളി നിറഞ്ഞ ഈ ഭൂപ്രദേശങ്ങളില്‍ 4ജി സേവനങ്ങള്‍ നല്‍കുന്ന ആദ്യത്തെ ഓപ്പറേറ്റര്‍ എന്ന നിലയില്‍, സമാനതകളില്ലാത്ത ഡിജിറ്റല്‍ കണക്റ്റിവിറ്റി ഉപയോഗിച്ച് അവിടുത്തെ ജനങ്ങളെയും സൈനികരെയും ശാക്തീകരിക്കുന്നത് ജിയോ തുടരുമെന്ന് കമ്പനി വ്യക്തമാക്കി.

സിയാച്ചിന്‍ ഗ്ലേസിയറില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചതോടെ, റിലയന്‍സ് ജിയോ ടെലികോം വ്യവസായത്തില്‍ ഒരു പുതിയ അളവുകോലാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭൂമിയെന്ന ഗ്രഹത്തിലെ ഏറ്റവും വാസയോഗ്യമല്ലാത്ത ചുറ്റുപാടുകളിലൊന്നിലാണ് ഈ ചരിത്ര നേട്ടം അടയാളപ്പെടുത്തിയിരിക്കുന്നത്. സായുധ സേനയുടെ അര്‍പ്പണബോധത്തിനും പ്രതിരോധ ശേഷിക്കുമുള്ള ആദരം കൂടിയാണിത്, ഒപ്പം ഇന്ത്യയുടെ എല്ലാ കോണുകളെയും ഡിജിറ്റലായി ബന്ധിപ്പിക്കുന്നതിനുള്ള ജിയോയുടെ കാഴ്ചപ്പാട് കൂടിയാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഈ മഹത്തായ നേട്ടം ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിനും സായുധ സേനകളുടെ ഒരിക്കലും തളരാത്ത ഊര്‍ജത്തിനുമുള്ള ആദരവ് കൂടിയാണ്്-ജിയോ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്

Startup

രാജ്യത്ത് നിന്ന് 14 സ്റ്റാര്‍ട്ടപ്പുകള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്ന് ലാന്‍സ്റ്റിറ്റിയൂട്ടിന് മാത്രമാണ് ഈ പരിപാടിയിലേക്ക് ഇടം പിടിക്കാനായത്

News

2023 മാര്‍ച്ചില്‍ ആരംഭിച്ച കാമ്പ ഇതിനകം മാര്‍ക്കറ്റില്‍ ഇടം നേടി കഴിഞ്ഞു

Stock Market

മികച്ച ലാഭവിഹിതം നല്‍കുന്നു എന്നതാണ് ഡിവിഡന്റ് ഓഹരികളെ ശ്രദ്ധേയമാക്കുന്നത്. സ്ഥിരമായ ലാഭവിഹിതം ലക്ഷ്യമിട്ട് ഡിവിഡന്റ് ഓഹരികളില്‍ നിക്ഷേപിക്കാം