ഇറാനിലെ ചബഹാറിലെ ഷാഹിദ് ബെഹേഷ്തി തുറമുഖ ടെര്‍മിനലിന്റെ പ്രവര്‍ത്തനത്തിനായി ഇന്ത്യയും ഇറാനും തിങ്കളാഴ്ച ദീര്‍ഘകാല കരാറില്‍ ഒപ്പുവെച്ചു. തുറമുഖ, ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ ഇറാനിലെ ഇന്ത്യന്‍ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡും പോര്‍ട്‌സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനും കരാറില്‍ ഒപ്പുവെച്ചതായി ഇറാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇതാദ്യമായാണ് ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കുന്നത്. ഈ കരാര്‍ ഒപ്പിട്ടതോടെ ചബഹാറില്‍ ഇന്ത്യയുടെ ദീര്‍ഘകാല ഇടപെടലിന് തങ്ങള്‍ അടിത്തറയിട്ടതായി ചടങ്ങില്‍ സംസാരിച്ച സോനോവാള്‍ പറഞ്ഞു. ഈ കരാര്‍ ഒപ്പിടുന്നത് ചബഹാര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനക്ഷമതയിലും ദൃശ്യപരതയിലും ഗുണകരമായ സ്വാധീനം ചെലുത്തുമെന്നും സോനോവാള്‍ കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായാണ് ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കുന്നത്. ഈ കരാര്‍ ഒപ്പിട്ടതോടെ ചബഹാറില്‍ ഇന്ത്യയുടെ ദീര്‍ഘകാല ഇടപെടലിന് തങ്ങള്‍ അടിത്തറയിട്ടതായി ചടങ്ങില്‍ സംസാരിച്ച സോനോവാള്‍ പറഞ്ഞു
ചബഹാര്‍ ഇന്ത്യയോട് ഏറ്റവും അടുത്തുള്ള ഇറാന്‍ തുറമുഖമാണ്. ഊര്‍ജ്ജ സമ്പന്നമായ ഇറാന്റെ തെക്കന്‍ തീരത്ത് സിസ്റ്റാന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ചബഹാര്‍ തുറമുഖം ഇന്ത്യയും ഇറാനും ചേര്‍ന്ന് കണക്റ്റിവിറ്റിയും വ്യാപാര ബന്ധവും വര്‍ദ്ധിപ്പിക്കുന്നതിനായാണ് വികസിപ്പിക്കുന്നത്.
പ്രാദേശിക വ്യാപാരം വര്‍ധിപ്പിക്കുന്നതിന്, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തിന് ഇന്ത്യയെ സംബന്ധിച്ച് ചബഹാര്‍ തുറമുഖ പദ്ധതി ഏറെ പ്രാധാന്യമുള്ളതാണ്. ഐഎന്‍എസ്ടിസി പദ്ധതിയുടെ പ്രധാന കേന്ദ്രമായി ഇന്ത്യയും ഇറാനും ഈ തുറമുഖത്തെ കണക്കാക്കിയിട്ടുണ്ട്. ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, അര്‍മേനിയ, അസര്‍ബൈജാന്‍, റഷ്യ, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ ചരക്ക് നീക്കുന്നതിനുള്ള 7,200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മള്‍ട്ടി-മോഡ് ഗതാഗത പദ്ധതിയാണ് ഐഎന്‍എസ്ടിസി.

