Connect with us

Hi, what are you looking for?

News

പിരിച്ചുവിടലുകളില്‍ പേടിയില്ല; അമേരിക്കയില്‍ ജോലി ആഗ്രഹിച്ച് നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍വര്‍ധന

അമേരിക്കയിലെ 2022-23 അക്കാദമിക് വര്‍ഷത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 2,68,923 ആണ്

തുടര്‍ച്ചയായുള്ള പിരിച്ചുവിടലുകളും വിസ പ്രശ്‌നങ്ങളും ജോലിയിലെ അനിശ്ചിതത്വവുമെല്ലാം നിലനില്‍ക്കുമ്പോഴും അമേരിക്കയില്‍ ജോലി ചെയ്യാന്‍ സ്റ്റേ ബാക്ക് ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഒട്ടും കുറവ് വന്നിട്ടില്ല.

യുഎസ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് സ്റ്റേറ്റ്‌സ് ബ്യൂറോ ഓഫ് എജുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എജുക്കേഷന്റെയും (ഐഐഇ) റിപ്പോര്‍ട്ട് അനുസരിച്ച് യു എസിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ സംഭാവന ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയിലെ 2022-23 അക്കാദമിക് വര്‍ഷത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 2,68,923 ആണ്. അതായത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35 % വര്‍ധനയാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.

ഇന്ത്യന്‍ ബിരുദ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 63% വര്‍ധനയാണ് ഉണ്ടായിരുക്കുന്നത് എന്നും അണ്ടര്‍ഗ്രാജ്വേറ്റുകളുടെ എണ്ണത്തില്‍ 16% വര്‍ധനയുമുണ്ടായി എന്നുമാണ് കണക്കുകള്‍. ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗില്‍ (ഒപിടി ) 69,062 വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്, ഇതില്‍ ഇന്ത്യക്കാണ് ഒന്നാം സ്ഥാനം. അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഇഷ്ട വിഷയങ്ങള്‍ കണക്കും കമ്പ്യൂട്ടര്‍ സയന്‍സുമാണ്.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് അമേരിക്കയില്‍ പഠിക്കാന്‍ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like