ലോക്സഭാ തെരെഞ്ഞെടുപ്പ് അടുക്കുന്നതോടെ, തെരെഞ്ഞെടുപ്പ് വാക്ദാനങ്ങളും കനക്കുകയാണ്.ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച വാഗ്ദാനങ്ങളാണ് കൂട്ടത്തില്‍ ശ്രദ്ധേയമാകുന്നത്. രാഹുല്‍ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സ്ത്രീകള്‍ക്കായി ഉള്ളതാണ്. ‘മഹിളാ ന്യായ്’ എന്ന പേരില്‍ 5 വാഗ്ദാനങ്ങളാണ് അദ്ദേഹം തന്റെ വനിതാ വോട്ടര്‍മാര്‍ക്ക് മുന്‍പാകെ പറയുന്നത്. മണിപ്പൂര്‍ മുതല്‍ മുംബയ് വരെയാണ് രാഹുല്‍ രണ്ടാം ഭാരത് ജോഡോ യാത്ര നടത്തുന്നത്.
പ്രതിവര്‍ഷം ഒരുലക്ഷം രൂപ വീതം നിര്‍ദ്ധന സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം രൂപവീതം ബാങ്ക് അക്കൗണ്ടില്‍ എത്തിക്കും എന്നതാണ് ആദ്യ വാഗ്ദാനം.മഹിളകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം സംവരണവും ഇതോടൊപ്പം ഉറപ്പ് നല്‍കുന്നു.
ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ഉച്ചഭക്ഷണ സ്‌കീമില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കുള്ള കേന്ദ്രവിഹിതം കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയാല്‍ ഇരട്ടിയാക്കും എന്നും അദ്ദേഹം പറയുന്നു .മാത്രമല്ല, സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കാനും സഹായിക്കാനുമായി നോഡല്‍ ഓഫീസറെ നിയമിക്കും എന്നും രാഹുല്‍ ഗാന്ധി പറയുന്നു.
ഇതോടൊപ്പവും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഓരോ ജില്ലയിലും സാവിത്രിഭായ് ഫുലേ ഹോസ്റ്റലുകള്‍ ആരംഭിക്കുമെന്നും കൂടാതെ, നിലവിലെ ഹോസ്റ്റലുകളുടെ എണ്ണം ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

