Connect with us

Hi, what are you looking for?

News

ഇന്ത്യയുടെ ആദ്യ ലിഥിയം ഖനി ഛത്തീസ്ഗഢിലെ കട്ഖോരയില്‍

കോര്‍ബ ജില്ലയില്‍ പെടുന്ന ഈ പ്രദേശത്ത് ഗണ്യമായ തോതില്‍ ലിഥിയം നിക്ഷേപം ഉണ്ടെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്ഐ) കണ്ടെത്തിയിരിക്കുന്നത്

ഇന്ത്യയിലെ ആദ്യത്തെ ലിഥിയം ഖനി ഛത്തീസ്ഗഢിലെ കട്ഖോര മേഖലയില്‍ തുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കോര്‍ബ ജില്ലയില്‍ പെടുന്ന ഈ പ്രദേശത്ത് ഗണ്യമായ തോതില്‍ ലിഥിയം നിക്ഷേപം ഉണ്ടെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്ഐ) കണ്ടെത്തിയിരിക്കുന്നത്.

ഡെല്‍ഹിയില്‍ ചേര്‍ന്ന നാഷണല്‍ മിനറല്‍ എക്സ്പ്ലറേഷന്‍ ട്രസ്റ്റിന്റെ ഗവേണിംഗ് ബോഡി യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. 10-2000 പിപിഎം ലിഥിയം ഏകദേശം 250 ഹെക്ടര്‍ സ്ഥലത്ത് ലഭ്യമാണെന്ന് ജിഎസ്ഐ പറയുന്നു.

പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഈ മേഖലയില്‍ നിന്ന് ലിഥിയം ഖനനം ചെയ്തെടുക്കാനാണ് ശ്രമമെന്ന് കേന്ദ്ര ഖനി മന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. 20 തന്ത്രപ്രധാനമായ മിനറല്‍ ബ്ലോക്കുകളുടെ ലേലത്തിന് ഖനി മന്ത്രാലയം ഇ-ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ബിഹാര്‍, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, ഒഡീഷ, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഖനികളാണ് ഇ-ലേലത്തില്‍ നല്‍കുക. ഇതില്‍ കട്ഖോര മേഖലയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൊബൈല്‍ ഫോണുകള്‍ മുതല്‍ ഇവികളില്‍ വരെ ഉപയോഗിക്കുന്ന ലിഥിയം-അയോണ്‍ ബാറ്ററികളുടെ നിര്‍മാണത്തിന് ലിഥിയം അത്യാവശ്യമാണ്. നിലവില്‍ ഇത്തരം ധാതുക്കള്‍ ഇന്ത്യ ഇറക്കുമതി ചെയ്തുവരികയാണ്

പുനരുപയോഗിക്കാവുന്ന ഈര്‍ജം, പ്രതിരോധം, കൃഷി, ഫാര്‍മ, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷന്‍സ്, ഗതാതഗം എന്നീ മേഖലകള്‍ക്ക് റെയര്‍ എര്‍ത്ത് മിനറലുകള്‍ ആവശ്യമാണ്. മൊബൈല്‍ ഫോണുകള്‍ മുതല്‍ ഇവികളില്‍ വരെ ഉപയോഗിക്കുന്ന ലിഥിയം-അയോണ്‍ ബാറ്ററികളുടെ നിര്‍മാണത്തിന് ലിഥിയം അത്യാവശ്യമാണ്. നിലവില്‍ ഇത്തരം ധാതുക്കള്‍ ഇന്ത്യ ഇറക്കുമതി ചെയ്തുവരികയാണ്. ഈ മേഖലയില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ടാണ് കൂടുതല്‍ ഖനികള്‍ ആരംഭിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Stock Market

2025 എന്തായിരിക്കും നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുണ്ടാവുക? സെന്‍സെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമോ അതോ അടിതെറ്റി വീഴുമോ?

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Stock Market

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വളം നിര്‍മാണ കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പാഴായിപ്പോവില്ലെന്നുറപ്പാണ്. ഫെര്‍ട്ടിലൈസര്‍ വ്യവസായത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിശോധിക്കാം…

Business & Corporates

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു