ഫോബ്സിന്റെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള 10 ഭവനങ്ങള്‍ പരിചയപ്പെടാം. ഈ ഭവനങ്ങളിലെ താമസക്കാരുടെ ഇടയില്‍ വൈവിധ്യം ഏറെയുണ്ട്. രാജാക്കന്‍മാര്‍ മുതല്‍ സംഗീതജ്ഞര്‍ വരെയാണ് ലോകത്തിലെ ഏറ്റവും ആഡംബര വസതികളുടെ ഉടമകള്‍. ലോകത്തെ ഏറ്റവും മൂല്യമുള്ള ഭവനം ബ്രിട്ടീഷ് രാജാവിന്റെ കൊട്ടാരമായ ബക്കിംഗാം പാലസാണ്. മൂന്നു പതിറ്റാണ്ട് ലോകമെങ്ങും അധിനിവേശം നടത്തി ബ്രിട്ടീഷുകാര്‍ വെട്ടിപ്പിടിച്ച ധനസമ്പത്തിന്റെ പ്രതീകമായി ലണ്ടനില്‍ ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നു. രണ്ടാമത്തെ ആഡംബര ഭവനം ഇന്ത്യയിലാണുള്ളത്. മുംബൈയില്‍ മുകേഷ് അംബാനി പണികഴിപ്പിച്ച ആന്റിലിയ എന്ന ആഡംബര വസതി. ആഡംബര വസതികളുടെ പട്ടിക ഇപ്രകാരമാണ്…
1. ബക്കിംഗാം കൊട്ടാരം
ബ്രിട്ടീഷ് രാജാവിന്റെ ഔദ്യോഗിക വസതി. മൂല്യം 4,900 ദശലക്ഷം ഡോളര്‍.

2. ആന്റിലിയ
മുകേഷ് അംബാനി കുടുംബത്തിന്റെ മുംബൈയിലെ വീട്. മൂല്യം 2000 ദശലക്ഷം ഡോളര്‍.

3. വില്ല ലിയോപോള്‍ഡ
ബ്രസീലിയന്‍ ശതകോടീശ്വരിയായ ലില്ലി സഫ്രയുടെ ഉടമസ്ഥതയിലുള്ള വില്ല. ഫ്രാന്‍സില്‍ സ്ഥിതി ചെയ്യുന്നു. മൂല്യം 750 ദശലക്ഷം ഡോളര്‍.

4. വില്ല ലി സെഡ്രസ്
ഫ്രാന്‍സില്‍ 1870 ല്‍ നിര്‍മിച്ച ആഡംബര വില്ല. നിലവിടെ ഉടമ ഉക്രെയ്നിലെ ശതകോടീശ്വരനായ റിനാറ്റ് അഖ്മെതോവ്. മൂല്യം 450 ദശലക്ഷം ഡോളര്‍.

5. ലെ പാലസ് ബുള്‍സ്
1975 ല്‍ ഫ്രാന്‍സിലെ കാനില്‍ നിര്‍മിച്ച ആഡംബര വില്ല. നിലവിലെ ഉടമ ഫാഷന്‍ ഡിസൈനറായ പിയറി കാര്‍ഡിന്‍. മൂല്യം 420 ദശലക്ഷം ഡോളര്‍.

6. ദ ഒഡിയോണ്‍ ടവര്‍ പെന്ത്ഹൗസ്
മൊണാക്കോയില്‍ പണികഴിപ്പിച്ച 170 മീറ്റര്‍ ഉയരമുള്ള ഇരട്ട ടവര്‍ വസതി. മാര്‍സോക്കോ ഗ്രൂപ്പാണ് ഉടമകള്‍. മൂല്യം 330 മില്യണ്‍ ഡോളര്‍.

7. ഫോര്‍ ഫെയര്‍ഫീല്‍ഡ് പോണ്ട്
ന്യൂയോര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന വസതിയുടെ ഉടമ അമേരിക്കന്‍ ശതകോടീശ്വരനായ ഇറ റെന്നര്‍ട്ട്. മൂല്യം 250 ദശലക്ഷം ഡോളര്‍.

8. 18-19 കെന്‍സിംഗ്ടണ്‍ ഗാര്‍ഡന്‍സ്
യുകെയിലെ കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിന് സമീപമുള്ള ആഡംബര വസതി. ഇന്ത്യന്‍ വംശജനായ വ്യവസായിയായ ലക്ഷ്മി മിത്തലും കുടുംബവുമാണ് ഉടമകള്‍. മൂല്യം 222 ദശലക്ഷം ഡോളര്‍.

9. ബിയോണ്‍സ് ആന്‍ഡ് ജേ-സെഡ് മാലിബു മാന്‍ഷന്‍
പ്രശസ്ത അമേരിക്കന്‍ ഗായിക ബിയോണ്‍സും ഭര്‍ത്താവും റാപ്പറുമായ ജേ-സെഡും 2023 ല്‍ സ്വന്തമാക്കിയ കാലിഫോര്‍ണിയയിലെ ആഡംബര മാളിക. മൂല്യം 200 മില്യണ്‍ ഡോളര്‍.

10. എല്ലിസണ്‍ എസ്റ്റേറ്റ്
ഒറാക്കിള്‍ കോര്‍പ്പറേഷന്‍ സ്ഥാപകനായ ലാറി എല്ലിസന്റെ കാലിഫോര്‍ണിയയിലെ ആഡംബര വസതി. മൂല്യം 200 മില്യണ്‍ ഡോളര്‍.


