Connect with us

Hi, what are you looking for?

News

മെറ്റയ്ക്ക് എതിരെ യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ വിശ്വാസ വഞ്ചന കേസ്

സോഷ്യല്‍ മീഡിയ കമ്പനികളില്‍ ഉയര്‍ന്നുവരുന്ന മത്സരം തകര്‍ക്കാനും, ആധിപത്യം സ്ഥാപിക്കാനുമാണ് മെറ്റാ ഇന്‍സ്റ്റാഗ്രാമും വാട്ട്‌സ്ആപ്പും വാങ്ങിയതെന്ന് ആരോപിച്ചാണ് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ കേസ് നല്‍കിയത്

മെറ്റയ്ക്ക് എതിരെ യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ വിശ്വാസ വഞ്ചന കേസ്. സോഷ്യല്‍ മീഡിയ കമ്പനികളില്‍ ഉയര്‍ന്നുവരുന്ന മത്സരം തകര്‍ക്കാനും, ആധിപത്യം സ്ഥാപിക്കാനുമാണ് മെറ്റാ ഇന്‍സ്റ്റാഗ്രാമും വാട്ട്‌സ്ആപ്പും വാങ്ങിയതെന്ന് ആരോപിച്ചാണ് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ കേസ് നല്‍കിയത്. ഈ കേസില്‍ മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ വിചാരണ നേരിടണമെന്ന് വാഷിംഗ്ടണ്‍ ജഡ്ജി ജെയിംസ് ബോസ്ബെര്‍ഗ് വിധിച്ചിരിക്കുകയാണ്. അതിനാല്‍ ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് ഏറ്റെടുക്കലുകളില്‍ മെറ്റ വിചാരണ നേരിടേണ്ടിവരും.

2020-ല്‍ ഫയല്‍ ചെയ്ത കേസ് അവസാനിപ്പിക്കാനുള്ള മെറ്റയുടെ ആവശ്യം ജഡ്ജി നിഷേധിക്കുകയായിരുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്ക് കുത്തക നിലനിര്‍ത്താന്‍ കമ്പനി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ആരോപണമുണ്ട്. മൊബൈല്‍ ഇക്കോസിസ്റ്റത്തില്‍ മത്സരിക്കുന്നതിനുപകരം ഭീഷണികള്‍ ഇല്ലാതാക്കാന്‍ 2012-ല്‍ ഇന്‍സ്റ്റാഗ്രാമിനും 2014-ല്‍ വാട്ട്‌സ്ആപ്പിനും മെറ്റ അമിതമായി പണം നല്‍കി സ്വന്തമാക്കിയെന്നാണ് എഫ്ടിസിയുടെ വാദം.

സ്ബുക്ക് ആധിപത്യം ഉയര്‍ത്തിയെന്ന എഫ് ടി സിയുടെ ആരോപണം കോടതി തള്ളിക്കളഞ്ഞു. ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ ഏറ്റെടുക്കലുകള്‍ മത്സരത്തിനും ഉപഭോക്താക്കള്‍ക്കും നല്ലതാണെന്ന് വിചാരണയില്‍ തെളിയുമെന്ന് ഉറപ്പുള്ളതായി മെറ്റാ വക്താവ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്