തായ്വാനും ഇന്ത്യയും കുടിയേറ്റ തൊഴിലാളി കരാറില്‍ ഒപ്പുവെച്ചു. കരാറനുസരിച്ച് തായ്വാന് ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ കരാര്‍ അടിസ്ഥാനത്തില്‍ ലഭിക്കും. അനുവദിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണവും അവരെ നിയോഗിക്കേണ്ട വ്യവസായങ്ങളും തായ്വാന്‍ തീരുമാനിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
തായ്വാന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലനം നല്‍കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
തയാറെടുപ്പുകള്‍ പൂര്‍ത്തിയായ ശേഷം തായ്വാന്‍ ഇന്ത്യയെ കുടിയേറ്റ തൊഴിലാളികളുടെ പുതിയ സ്രോതസ്സായി പ്രഖ്യാപിക്കും. തായ്വാന്‍ ജനതയില്‍ വൃദ്ധരുടെ എണ്ണം വര്‍ധിച്ചതോടെ തൊഴില്‍ ചെയ്യാനാവശ്യമായ ആളുകളെ ലഭിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തൊഴിലാളികളെ എത്തിക്കുന്നത്. 2025-ഓടെ തായ്വാന്‍ ഒരു ‘സൂപ്പര്‍ ഏജ്ഡ്’ സമൂഹമായി മാറുമെന്ന് പ്രവചിക്കപ്പെടുന്നു, പ്രായമായവര്‍ ജനസംഖ്യയുടെ അഞ്ചിലൊന്നിലധികം വരുന്ന സാഹചര്യമാണിത്.
തായ്വാന്‍ ജനതയില്‍ വൃദ്ധരുടെ എണ്ണം വര്‍ധിച്ചതോടെ തൊഴില്‍ ചെയ്യാനാവശ്യമായ ആളുകളെ ലഭിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്
അതേസമയം ഇന്ത്യയില്‍, ഓരോ വര്‍ഷവും തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുതകുന്ന വിധ വളര്‍ച്ചാവേഗം സമ്പദ്വ്യവസ്ഥയ്ക്കില്ല. തായ്വാനുമായുള്ള തൊഴില്‍ കരാര്‍ ഇപ്രകാരം ഇന്ത്യയ്ക്കും നേട്ടമാണ്.

