ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചൈന കൈവരിച്ച 8-10% സാമ്പത്തിക വളര്‍ച്ചാ നിരക്ക് നേടാന്‍ ഇന്ത്യക്ക് സാധ്യതയില്ലെന്ന് ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ചീഫ് ഏഷ്യ ഇക്കണോമിസ്റ്റായ ചേതന്‍ അഹ്യ. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ദീര്‍ഘകാലാടിസ്ഥാനത്തില്‍ 6.5%-7% വളര്‍ച്ച കൈവരിക്കുമെന്ന് അഹ്യ പറഞ്ഞു. ആഗോള ഉല്‍പാദന കേന്ദ്രമെന്ന സ്ഥാനത്തുനിന്ന് ചൈനയെ മാറ്റുന്നതില്‍ നിന്ന് വളരെ അകലെയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1978 ലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ശേഷമുള്ള മൂന്ന് ദശകങ്ങളില്‍ ചൈനയുടെ വളര്‍ച്ച ശരാശരി 10% ആയിരുന്നെന്ന് ഔദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വൈദഗ്ധ്യം കുറഞ്ഞ തൊഴില്‍ ശക്തിയും കാരണം ഇന്ത്യയുടെ സാമ്പത്തിക പുരോഗതി തടസ്സപ്പെടുകയാണെന്ന് അഹ്യ പറഞ്ഞു.
1978 ലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ശേഷമുള്ള മൂന്ന് ദശകങ്ങളില്‍ ചൈനയുടെ വളര്‍ച്ച ശരാശരി 10% ആയിരുന്നെന്ന് ഔദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു
”ഇന്ത്യയ്ക്ക് അതിന്റെ ശരിയായ സ്ഥാനം ലഭിക്കും, സമ്പദ്വ്യവസ്ഥയുടെ ഉയര്‍ച്ചയുടെ ആദ്യകാല സൂചനകള്‍ മൂലധന പ്രവാഹത്തിലെ വര്‍ദ്ധനവിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഇന്ത്യയുടെ വിഹിതത്തിലെ നേട്ടത്തിലും ദൃശ്യമാണ്. എന്നാല്‍ ഇന്ത്യ ചൈനയെ മാറ്റിസ്ഥാപിക്കുമെന്നോ അല്ലെങ്കില്‍ ഉല്‍പ്പാദന മേഖലയില്‍ ചൈനയുമായി വളരെ ശക്തമായി മത്സരിക്കുമെന്നോ പറയാനുള്ള സാധ്യത കുറവാണെന്ന് ഞങ്ങള്‍ കരുതുന്നു,” അദ്ദേഹം പറഞ്ഞു.
മാനുഫാക്ചറിംഗില്‍ ചൈന വളരെ മുന്നേറിയെന്നും പുനരുപയോഗിക്കാവുന്ന ഊര്‍ജം, ബഹിരാകാശം, അര്‍ദ്ധചാലകങ്ങള്‍ പോലെയുള്ള പുതിയ വ്യവസായങ്ങളിലേക്ക് കടന്നിട്ടുണ്ടെന്നും അഹ്യ പറഞ്ഞു. അത്തരത്തിലുള്ള മത്സരക്ഷമത കൈവരിക്കാന്‍ ഇന്ത്യ സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

