ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി 240 കോടി രൂപ വിലമതിക്കുന്ന ഓഹരികള്‍ തന്റെ കൊച്ചുമകന്‍ ഏകാഗ്ര രോഹന്‍ മൂര്‍ത്തിക്ക് സമ്മാനിച്ചു. ഈ ഓഹരി കൈമാറ്റം നാല് മാസം മാത്രം പ്രായമുള്ള ഏകാഗ്രയെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനാക്കി മാറ്റിയിട്ടുണ്ട്. ഇന്‍ഫോസിസിന്റെ 0.04 ശതമാനം ഓഹരികളാണ് നാരായണ മൂര്‍ത്തി കൊച്ചുമകന് കൈമാറിയത്.
മൂര്‍ത്തിയുടെ മൂന്നാമത്തെ പേരക്കുട്ടിയും രോഹന്‍ മൂര്‍ത്തിയുടെയും അപര്‍ണ കൃഷ്ണന്റെയും മകനുമാണ് ഏകാഗ്ര രോഹന്‍ മൂര്‍ത്തി.
ഈ ഓഹരി കൈമാറ്റം നാല് മാസം മാത്രം പ്രായമുള്ള ഏകാഗ്രയെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനാക്കി മാറ്റിയിട്ടുണ്ട്
ഇടപാടിനെ തുടര്‍ന്ന്, ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവന കമ്പനിയായ ഇന്‍ഫോസിസില്‍ നാരായണ മൂര്‍ത്തിക്ക് ഇപ്പോള്‍ 0.36 ശതമാനം ഓഹരിയുണ്ട്. 1981-ല്‍ 250 ഡോളര്‍ മൂലധനത്തിലാണ് ഇന്‍ഫോസിസ് ആരംഭിച്ചിരുന്നത്.
നിലവില്‍ 1602.25 നിലവാരത്തിലാണ് ഇന്‍ഫോസിസ് ഓഹരികള്‍ നിഫ്റ്റിയില്‍ ട്രേഡ് ചെയ്യുന്നത്. 6,65,214 കോടി രൂപയുടെ വിപണി മൂലധനം കമ്പനിക്കുണ്ട്.

