ഇന്ത്യന്‍ കമ്പനികള്‍ ചൈനയുമായുള്ള വ്യാപാര ഇടപാടുകള്‍ ഒരു ‘ദേശീയ സുരക്ഷാ ഫില്‍ട്ടര്‍’ ഉപയോഗിച്ച് പരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ആഭ്യന്തര നിര്‍മ്മാതാക്കളില്‍ നിന്ന് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്യണമെന്നും ഇന്ത്യന്‍ സ്ഥാപനങ്ങളോട് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
അതിര്‍ത്തി കരാറുകള്‍ അവഗണിച്ച് ചൈന വന്‍തോതില്‍ സൈനികരെ തര്‍ക്ക മേഖലയിലേക്ക് കണ്ടുവന്നത് ജയശങ്കര്‍ ചൂണ്ടിക്കാട്ടി. ”നിങ്ങളുടെ ഡ്രോയിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറിയ ഒരാളുമായി നിങ്ങള്‍ ബിസിനസ്സ് ചെയ്യുമോ? നിങ്ങളുടെ വീടിന്റെ ചുറ്റുവേലി കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നവരോടോ? നിങ്ങള്‍ ചെയ്യില്ല,’ അതാണ് സാമാന്യബുദ്ധിയെന്നും ജയശങ്കര്‍ പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) വാര്‍ഷിക ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ജയശങ്കര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
ചൈനീസ് കമ്പനികളെ പൂര്‍ണ്ണമായും നിരോധിച്ചിട്ടില്ലെന്നും എന്നാല്‍ ഇന്ത്യയില്‍ പകരം സംവിധാനം ലഭ്യമാണെങ്കില്‍, ബിസിനസുകള്‍ ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു
”ചൈനയെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ ഇന്ത്യയിലെ ആളുകളെ എപ്പോഴും പ്രോത്സാഹിപ്പിക്കും. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുക, ഇന്ത്യയില്‍ നിന്ന് സോഴ്സിംഗ് ചെയ്യുക, ഇന്ത്യയില്‍ നിന്ന് വാങ്ങുക,” ഇന്ത്യന്‍ കമ്പനികളോട് ജയശങ്കര്‍ പറഞ്ഞു.
ചൈനീസ് കമ്പനികളെ പൂര്‍ണ്ണമായും നിരോധിച്ചിട്ടില്ലെന്നും എന്നാല്‍ ഇന്ത്യയില്‍ പകരം സംവിധാനം ലഭ്യമാണെങ്കില്‍, ബിസിനസുകള്‍ ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മുടെ ദേശീയ സുരക്ഷയ്ക്ക് അത് നല്ലതാണെന്ന് ഞാന്‍ കരുതുന്നു, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ സ്വന്തം ബിസിനസ്സിനും ഇത് നല്ലതാണെന്ന് നിങ്ങള്‍ മനസിലാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ജയശങ്കര്‍ വ്യക്തമാക്കി.

