നളന്ദ സര്‍വകലാശാലയുടെ പുതിയ കാമ്പസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 1600 വര്‍ഷത്തെ പൈതൃകം പേറുന്ന സര്‍വ്വകലാശാലയുടെ മുന്‍കാല പോരാട്ടങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, നളന്ദ ഇന്ത്യയുടെ സ്വത്വവും ആദരവും മൂല്യവും മന്ത്രവും ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞു.
1,749 കോടി രൂപയോളം മുടക്കിയാണ് നളന്ദയുടെ പുതിയ കാംപസ് നിര്‍മിച്ചിരിക്കുന്നത്.

മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 10 ദിവസത്തിനുള്ളില്‍ നളന്ദ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്… നളന്ദ എന്നത് വെറുമൊരു പേരല്ല, അതൊരു സ്വത്വും ആദരവുമാണ്. ഒരു മൂല്യവും മന്ത്രവുമാണ്…തീയ്ക്ക് പുസ്തകങ്ങളെ കത്തിക്കാമായിരിക്കും, പക്ഷേ അറിവിനെ നശിപ്പിക്കാന്‍ കഴിയില്ല-ഇന്ത്യയുടെ യശസുയര്‍ത്തിയ നളന്ദയിലെ മഹാഗ്രന്ഥശാല അഗ്നിക്കിരായക്കിയ വൈദേശിക ആക്രമണത്തെ പരോക്ഷമായി സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.
ബിഹാര്‍ സംസ്ഥാനത്തെ നളന്ദ ജില്ലയിലെ രാജ്ഗിറിലാണ് കേന്ദ്ര സര്‍വ്വകലാശാലയായ നളന്ദ യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത്. വിദേശകാര്യമന്ത്രാലയത്തിന്റെ സവിശേഷ പ്രാധാന്യമുള്ള പദ്ധതിയാണിത്.
വൈദേശിക ആക്രമണത്തെതുടര്‍ന്ന് ഇല്ലാതായ ഈ സര്‍വ്വകലാശാലയെ പുനരുജ്ജീവിപ്പിക്കാനുള്ള ആശയം 2007-ല്‍ നടന്ന 2-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയില്‍ പതിനാറ് അംഗ രാജ്യങ്ങള്‍ അംഗീകരിച്ചു
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ബീഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി നിതീഷ് കുമാര്‍, നളന്ദ സര്‍വകലാശാല ചാന്‍സലര്‍ അരവിന്ദ് പനഗരിയ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
അഞ്ചാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന പുരാതനമായ വിശ്വപ്രസിദ്ധ സര്‍വകലാശാലയാണ് നളന്ദ. വൈദേശിക ആക്രമണത്തെതുടര്‍ന്ന് ഇല്ലാതായ ഈ സര്‍വ്വകലാശാലയെ പുനരുജ്ജീവിപ്പിക്കാനുള്ള ആശയം 2007-ല്‍ നടന്ന 2-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയില്‍ പതിനാറ് അംഗ രാജ്യങ്ങള്‍ അംഗീകരിച്ചു. 2009ല്‍, നാലാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍, ഓസ്‌ട്രേലിയ, ചൈന, കൊറിയ, സിംഗപ്പൂര്‍, ജപ്പാന്‍ എന്നിവയുള്‍പ്പെടെയുള്ള ആസിയാന്‍ അംഗരാജ്യങ്ങള്‍ പിന്തുണ വാഗ്ദാനം ചെയ്യുകയുമുണ്ടായി.

The Profit is a multi-media business news outlet.
