അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് പവറിന്റെ നാഗ്പൂരിലെ പ്രൊജക്റ്റ് ഏറ്റെടുക്കാന്‍ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പവര്‍ ശ്രമമാരംഭിച്ചു. ഏറ്റെടുത്ത് വളരുകയെന്ന അദാനി തന്ത്രത്തിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.
ബുട്ടിബോരി താപ വൈദ്യുത നിലയത്തിന്റെ ശേഷി 600 മെഗാവാട്ടാണ്. 2000-3000 കോടി രൂപയുടെ കൈമാറ്റ ഇടപാടിനാണ് കളമൊരുങ്ങുന്നത്.
പാപ്പരായ റിലയന്‍സ് പവറിന്റെ സഹസ്ഥാപനമായ വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവറാണ് ബുട്ടിബോരി കമ്പനിയുടെ ഉടമകള്‍. കമ്പനിക്ക് വായ്പ നല്‍കിയിട്ടുള്ള സിഎഫ്എം അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയുമായാണ് അദാനി പവര്‍ ചര്‍ച്ച നടത്തുന്നത്. രണ്ട് പ്ലാന്റുകളുള്ള പ്രൊജക്റ്റിന് 6000 കോടി രൂപയുടെ ആകെ മൂല്യമാണ് കണക്കാക്കുന്നത്.
ഏപ്രിലില്‍, മഹാരാഷ്ട്രയിലെ വാഷ്പേട്ടിലുള്ള പവന വൈദ്യുതി പദ്ധതി, ജെഎസ്ഡബ്ല്യു റിന്യൂവബിള്‍ എനര്‍ജിക്ക് റിലയന്‍സ് പവര്‍ കൈമാറിയിരുന്നു. തിരിച്ചടികളില്‍ നിന്ന് പാഠം പഠിച്ച് ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് അനില്‍ അംബാനി. നാഗ്പൂര്‍ പ്രൊജക്റ്റിന്റെ കൈമാറ്റം ഈ സാഹചര്യത്തില്‍ അനിലിന് ഏറെ ഗുണം ചെയ്യും. അദാനിയെ സംബന്ധിച്ച് ഊര്‍ജ മേഖലയില്‍ ഏറ്റവും വലിയ കമ്പനിയാകാനുള്ള ലക്ഷ്യത്തിലേക്ക് നീണ്ട ഒരു ചുവടുവെപ്പുമാകും ഈ ഇടപാട്.

