ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ വളര്‍ന്ന ഇന്ത്യയുടെ ജിഡിപി 3.9 ട്രില്യണ്‍ ഡോളറാണ്. ഇന്ത്യക്കൊപ്പം ടോപ് ഫൈവിലുള്ളത് യുഎസും ചൈനയും ജര്‍മനിയും ജപ്പാനുമാണ്. ഇതില്‍ ചൈനയ്ക്കും ഇന്ത്യക്കും മാത്രമാണ് വികസ്വര രാഷ്്ട്രമെന്ന ലേബലുള്ളത്. എന്തുകൊണ്ടാവും ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥ ആയി വളര്‍ന്നിട്ടും ഇന്ത്യയെ ഇപ്പോഴും ഒരു വികസ്വര രാഷ്ട്രമായി മാത്രം പരിഗണിക്കുന്നത്. ഈ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് നിതി ആയോഗ് മുന്‍ സിഇഒയും ജി20 യിലെ ഇന്ത്യയുടെ ഷേര്‍പ്പയുമായ അമിതാഭ് കാന്ത്.
‘സാങ്കേതികമായി പ്രതിശീര്‍ഷ വരുമാനം 11,905 ഡോളര്‍ അല്ലെങ്കില്‍ അതില്‍ കുറവുള്ള രാജ്യങ്ങളെ വികസ്വര രാജ്യങ്ങളുടെ പട്ടികയിലാണ് പെടുത്തുക. ചൈന, ബ്രസീല്‍, മലേഷ്യ എന്നിവപോലും വികസ്വര രാജ്യങ്ങളായി കണക്കാക്കപ്പെടുന്നു.’ അമിതാഭ് കാന്ത് വ്യക്തമാക്കി. ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2730 ഡോളറാണ്.
ഡെല്‍ഹി ആസ്ഥാനമായുള്ള സോഷ്യല്‍ പോളിസി റിസര്‍ച്ച് ഫൗണ്ടേഷന്റെ ഗവേഷണമനുസരിച്ച്, 2024 ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പിപിപിയില്‍ അളക്കുമ്പോള്‍ യുകെയേക്കാള്‍ 3.6 മടങ്ങും ജപ്പാനിലേതിനേക്കാള്‍ 2.1 മടങ്ങും ജര്‍മ്മനിയേക്കാള്‍ 2.5 മടങ്ങും വലുതാണ്
പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി (പിപിപി) അഥവാ വാങ്ങല്‍ ശേഷിയില്‍ ഇന്ത്യ ശ്രദ്ധേയമായ നേട്ടം കൈവരിക്കുമ്പോള്‍ ജര്‍മ്മനി, ജപ്പാന്‍, യുകെ തുടങ്ങിയ രാജ്യങ്ങള്‍ റാങ്കിംഗില്‍ താഴേക്കാണ്. ഡെല്‍ഹി ആസ്ഥാനമായുള്ള സോഷ്യല്‍ പോളിസി റിസര്‍ച്ച് ഫൗണ്ടേഷന്റെ (എസ്പിആര്‍എഫ്) ഗവേഷണമനുസരിച്ച്, 2024 ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പിപിപിയില്‍ അളക്കുമ്പോള്‍ യുകെയേക്കാള്‍ 3.6 മടങ്ങും ജപ്പാനിലേതിനേക്കാള്‍ 2.1 മടങ്ങും ജര്‍മ്മനിയേക്കാള്‍ 2.5 മടങ്ങും വലുതാണ്.
ജെഫറീസ് പറയുന്നതനുസരിച്ച്, അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ജിഡിപി 5 ട്രില്യണ്‍ ഡോളറിലെത്തും. ജപ്പാനെയും ജര്‍മ്മനിയെയും മറികടന്ന് 2027-ഓടെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് പ്രതീക്ഷിക്കുന്നു.

