തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്ത്യയില്‍ ജോലി ചെയ്യാന്‍ ഏറ്റവും മികച്ച സ്ഥാപനമായി ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ ഹില്‍ട്ടണ്‍ ഇന്ത്യയെ തിരഞ്ഞെടുത്തു. 1,750 ലധികം സ്ഥാപനങ്ങളില്‍ നിന്നുള്ള 5 ദശലക്ഷത്തിലധികം ജീവനക്കാരെ വിലയിരുത്തി ആഗോള ഗവേഷണ സ്ഥാപനമായ ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്’ നടത്തിയ സമഗ്ര സര്‍വേയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം.
2023 ലും ഹില്‍ട്ടണ് തന്നെയായിരുന്നു ഈ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം. വ്യത്യസ്തതയോടും തുല്യതയോടും ഉള്ള പ്രതിബദ്ധത, നല്ല തൊഴില്‍ അന്തരീക്ഷം, കമ്പനിയുടെ മൂല്യങ്ങളിലും കാഴ്ചപ്പാടുകളിലും ശക്തമായ അഭിമാനബോധം എന്നിവയാണ് ഹില്‍ട്ടണിന്റെ റാങ്കിംഗിലേക്ക് സംഭാവന ചെയ്ത പ്രധാന ഘടകങ്ങള്‍.
1,750 ലധികം സ്ഥാപനങ്ങളില്‍ നിന്നുള്ള 5 ദശലക്ഷത്തിലധികം ജീവനക്കാരെ വിലയിരുത്തി ആഗോള ഗവേഷണ സ്ഥാപനമായ ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്’ നടത്തിയ സമഗ്ര സര്‍വേയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം

എല്ലാ വര്‍ഷവും, ഗ്രേറ്റ് പ്ലെയ്‌സ് ടു വര്‍ക്ക് ഇന്ത്യയിലെ മികച്ച ‘100 മികച്ച കമ്പനികളെ’ ഉള്‍പ്പെടുത്തി മികച്ച തൊഴിലിടങ്ങളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാറുണ്ട്. വിശ്വാസ്യത, അഭിമാനം, ബഹുമാനം, സൗഹൃദം, നീതി എന്നിവ പോലുള്ള ഒരു കമ്പനിയുടെ സംസ്‌കാരത്തിന്റെ പ്രധാന വശങ്ങളാണ് ഈ പ്രക്രിയയില്‍ വിലയിരുത്തുന്നത്.

