സ്വര്‍ണവിലയുടെ കുതിപ്പിന് താത്കാലിക വിരാമം.പവന്‍ വില 1,120 രൂപ കുറഞ്ഞ് 52,920 രൂപയിലെത്തി. ഗ്രാം വില ഒറ്റയടിക്ക് 140 രൂപ കുറഞ്ഞ് 6,615 രൂപയിലെത്തി. ഒരു ദിവസം ഒറ്റയടിക്ക് ഇത്രയും വില കുറയുന്നത് ഇതാദ്യമാണ്. ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയും ഇടിഞ്ഞിരുന്നു. പവന് 54,520 രൂപയാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വില.
അന്താരാഷ്ട്ര സ്വര്‍ണ വിലയിലുണ്ടായ കുറവാണ് കേരളത്തിലും ബാധിച്ചത്. ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധഭീതി ഒഴിവായതും യു.എസ് ഫെഡറല്‍ റിസര്‍വ് ഉടനെയൊന്നും പലിശ നിരക്ക് കുറയ്ക്കാനിടയില്ലെന്ന് ഉറപ്പായതുമാണ് വിലയിലിടിവുണ്ടാക്കിയത്. ഇനിയും ഇത്തരത്തില്‍ വിലയില്‍ വ്യത്യാസം ഉണ്ടാകാം.
സാമ്പത്തിക പ്രതിസന്ധി, യുദ്ധം തുടങ്ങിയ സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ ബാധിക്കും. യുദ്ധഭീതിയും ഡോളറിന്റെ കുതിപ്പുമൊക്കെ മൂലം കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറി.വിലയും മാറി.

