കൊല്ലം ചവറയ്ക്ക് സമീപം ഇളമ്പള്ളൂര്‍ ഭാഗത്തിലൂടെ ഓടുന്ന അഞ്ചൂസ് എന്ന ബസിനൊരു പ്രത്യേകതയുണ്ട്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ബസിന്റെ വലയം പിടിക്കുന്നത് ഒരു വനിതാ ഡ്രൈവര്‍ ആണ്. അതും ഒരു വിദ്യാര്‍ത്ഥിനി. പേര് രൂപ, 25 വയസ്സാണ് രൂപയുടെ പ്രായം. കൊല്ലത്തെ HRD സെന്ററില്‍ PG Diploma ഇന്‍ Hospital അഡ്മിനിസ്‌ട്രേഷനില്‍ പഠിക്കുന്ന ഇവര്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ക്ലാസുകളില്‍ പങ്കെടുക്കും. ബാക്കി ദിവസങ്ങളിലാണ് ബേസില്‍ ഡ്രൈവറായി വരുന്നത്.
തന്റെ കുടുംബത്തെ പിന്തുണയ്ക്കാനും പഠനത്തിനുള്ള തുക കണ്ടെത്താനും വേണ്ടിയാണു രൂപ ഈ ജോലി തെരെഞ്ഞെടുത്തത്. CBI യിലെ ഉദ്യോഗസ്ഥനായ പ്രദീപിന്റെയും സുമയുടെയും മൂത്ത മകളാണ് രൂപ. SN വിമന്‍സ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയത്. 2022 ല്‍ ഹെവി ലൈസന്‍സ് കിട്ടി. തുടര്‍ന്ന് താല്‍ക്കാലിക ഡ്രൈവിംഗ് ജോലി ഏറ്റെടുത്തു.
ഡിപ്ലോമയുടെ ആദ്യ വര്‍ഷ ഫീസ് അച്ഛന്‍ അടച്ചു. ബാക്കിയുള്ള എല്ലാ ചെലവുകള്‍ക്കുമുള്ള പണം അധ്വാനിച്ച് കണ്ടെത്തണമെന്ന് അന്ന് തീരുമാനിച്ചു. ഈ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ രക്ഷിതാക്കള്‍ സമ്മതിച്ചു. തന്റെ സുഹൃത്തായ ബസ്സുടമയുടെ ജോലി ആക്കി നല്‍കിയത് അച്ഛനായിരുന്നു. പകല്‍ ജോലിക്ക് ശേഷം രാത്രിയിലാണ് പഠനം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. തുടര്‍ന്ന് തിരുവനന്തപുരത്ത് ഒരു വര്‍ഷത്തെ സിവില്‍ സര്‍വീസ് പരിശീലനം പൂര്‍ത്തിയാക്കി. അതിനിടയില്‍, കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വ്വകലാശാലയില്‍ നിന്ന് English MA കറസ്‌പോണ്ടന്‍സ് കോഴ്‌സ് പാസായി.

