പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് ബാങ്കിംഗ് ഭീമനായ ജെപി മോര്‍ഗന്‍ ചേസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജാമി ഡിമോണ്‍. ന്യൂയോര്‍ക്കിലെ ഇക്കണോമിക് ക്ലബ് സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുക്കവെയാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനും മോദിയുടെ സര്‍ക്കാരിനെ ഡിമോണ്‍ പ്രശംസിച്ചത്.
”അവിശ്വസനീയമായ ജോലിയാണ് മോദി ഇന്ത്യയില്‍ ചെയ്തത്. ഇവിടെയുള്ള ലിബറല്‍ മാധ്യമങ്ങളെ എനിക്കറിയാം; അവര്‍ അദ്ദേഹത്തെ തകര്‍ക്കാന്‍ ശ്രമിച്ചു. അദ്ദേഹം 400 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി,’ ഡിമോന്‍ ഉദ്ധരിച്ചു.
എല്ലാവര്‍ക്കും ആധാര്‍, 700 ദശലക്ഷം ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയ ഇന്ത്യയുടെ ഡിജിറ്റല്‍ പ്രോഗ്രാമുകള്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിലേക്ക് നയിച്ചെന്ന് അദ്ദേഹം പറഞ്ഞു
എല്ലാവര്‍ക്കും ആധാര്‍, 700 ദശലക്ഷം ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയ ഇന്ത്യയുടെ ഡിജിറ്റല്‍ പ്രോഗ്രാമുകള്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിലേക്ക് നയിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായവും അടിസ്ഥാന സൗകര്യങ്ങളും ശ്രദ്ധേയമാണെന്ന് ഡിമോണ്‍ പറഞ്ഞു. അഴിമതി തടയുന്നതില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) ചെലുത്തുന്ന സ്വാധീനത്തെ അദ്ദേഹം പരാമര്‍ശിച്ചു.

