ആഗസ്റ്റ് 15 മുതല്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ട്രയല്‍ റണ്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തെ ദീര്‍ഘദൂര യാത്രകളില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന പ്രതീക്ഷയും പേറിയാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ എത്തുന്നത്. കൂടുതല്‍ സുഖയാത്രയും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്ന ട്രെയിനുകളാണിവ.
ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഡെല്‍ഹി-മുംബൈ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളടക്കം തുടക്കത്തില്‍ ട്രയല്‍ റണ്‍ നടത്തും. 2029 ഓടെ 250 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ രാജ്യത്ത് ഓടിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ട്രെയിനുകളുടെ നിര്‍മ്മാണം ബാംഗ്ലൂരിലെ ബിഇഎംഎല്‍ ലിമിറ്റഡില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ ആകെ 16 കോച്ചുകളാണുള്ളത്. ഇതില്‍ 10 എണ്ണം തേര്‍ഡ് എസിക്കും 4 കോച്ചുകള്‍ സെക്കന്‍ഡ് എസിക്കും ഒരു കോച്ച് ഫസ്റ്റ് എസിക്കും ആയിരിക്കും
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ നിര്‍മ്മാണം ബെംഗളൂരുവില്‍ അവസാന ഘട്ടത്തിലാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ ആകെ 16 കോച്ചുകളാണുള്ളത്. ഇതില്‍ 10 എണ്ണം തേര്‍ഡ് എസിക്കും 4 കോച്ചുകള്‍ സെക്കന്‍ഡ് എസിക്കും ഒരു കോച്ച് ഫസ്റ്റ് എസിക്കും ആയിരിക്കും. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ഓടുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനുശേഷം, ട്രെയിനിന്റെ വേഗത ക്രമേണ മണിക്കൂറില്‍ 160 മുതല്‍ 220 കിലോമീറ്റര്‍ വരെ വര്‍ദ്ധിപ്പിക്കും.

