മികച്ച മുന്നേറ്റം നടത്തിയിരുന്ന ചില ഓഹരികളില്‍ അപ്രതീക്ഷിതമായി ഉണ്ടായ ഇറക്കം നിക്ഷേപകരെ ആശങ്കയിലാക്കുന്നു. കരുത്തുറ്റ പ്രകടനം നടത്തി 52 ആഴ്ചക്കിടയിലെ ഉയര്‍ന്ന നിലയിലെത്തിയ ഓഹരികളിലാണ് ബെയറിഷ് ട്രെന്‍ഡ് രൂപപ്പെട്ടിരിക്കുന്നത്.
യെസ് ബാങ്കിന് നോ!
താഴേക്കിറങ്ങുന്ന ഓഹരികളില്‍ മുന്നിലുണ്ട് യെസ് ബാങ്ക്. 52 ആഴ്ചക്കിടയിലെ ഉയര്‍ന്ന നിലയില്‍ നിന്ന് 23% തിരുത്തല്‍ യെസ് ബാങ്ക് ഓഹരികളില്‍ ദൃശ്യമായിക്കഴിഞ്ഞു. തിങ്കളാഴ്ച 3.63% വീണ യെസ് ബാങ്ക് 25.25 ലാണ് ക്ലോസ് ചെയ്തത്.
ഫെബ്രുവരി 9ന് 32.81 വരെ യെസ് ബാങ്ക് ഓഹരി വില ഉയര്‍ന്നിരുന്നു. യെസ് ബാങ്കില്‍ നിക്ഷേപിക്കാന്‍ എച്ച്ഡിഎഫ്സി ബാങ്കടക്കം അഞ്ച് ബാങ്കുകള്‍ക്ക് അനുമതി ലഭിച്ചതോടെയാണ് കുതിപ്പ് ദൃശ്യമായത്. എന്നാല്‍ ഈ മുന്നേറ്റം അധികം നീണ്ടു നിന്നില്ല.
യുഎസ് ആസ്ഥാനമായ കാര്‍ലൈല്‍ ഗ്രൂപ്പ് തങ്ങളുടെ കൈവശമുണ്ടായിരുന്ന 6.43 ശതമാനം ഓഹരികളില്‍ 1.35 ശതമാനം വിറ്റഴിച്ചതോടെയാണ് യെസ് ബാങ്കിന്റെ കുതിപ്പിന് കടിഞ്ഞാണിടപ്പെട്ടത്.
23 രൂപയിലേക്ക് വില താഴാമെന്ന് ഡിആര്‍എസ് ഫിന്‍വെസ്റ്റ് സ്ഥാപകനായ രവി സിംഗ് പറയുന്നു. ഓഹരിയുടെ റെസിസ്റ്റന്‍സ് 27 ല്‍ ആയിരിക്കും. ഓഹരിയുടെ പ്രധാന സപ്പോര്‍ട്ട് 22 രൂപയില്‍ ആയിരിക്കുമെന്ന് പ്രഭുദാസ് ലീലാധറില്‍ ടെക്നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റായ ഷിജു കൂത്തുപാലക്കല്‍ പറയുന്നു. യെസ് ബാങ്കിന്റെ ഫണ്ടമെന്റല്‍സ് ദുര്‍ബലമാണെന്നും 16 രൂപ വരെ വില താഴാമെന്നും ആഗോള നിക്ഷേപക സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ് പ്രവചിച്ചതും തിരിച്ചടിയായിട്ടുണ്ട്.
യുഎസ് ആസ്ഥാനമായ കാര്‍ലൈല്‍ ഗ്രൂപ്പ് തങ്ങളുടെ കൈവശമുണ്ടായിരുന്ന 6.43 ശതമാനം ഓഹരികളില്‍ 1.35 ശതമാനം വിറ്റഴിച്ചതോടെയാണ് യെസ് ബാങ്കിന്റെ കുതിപ്പിന് കടിഞ്ഞാണിടപ്പെട്ടത്
ഐആര്‍ഡിഇഎയില്‍ കരടികള്‍
മികച്ച മുന്നേറ്റത്തിനു ശേഷം തുടര്‍ച്ചയായി താഴേക്ക് വീഴുന്ന മറ്റൊരു ഓഹരി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ലിസ്റ്റ് ചെയ്ത ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി (ഐആര്‍ഇഡിഎ) ആണ്. മിനിരത്ന കമ്പനിയുടെ ഓഹരി വില ഫെബ്രുവരി 6ന് 215 വരെ ഉയര്‍ന്നിരുന്നു. ഐപിഒ വിലയായ 32 ല്‍ നിന്ന് ഏഴിരട്ടിയോളം വില വര്‍ധിച്ചു. പിന്നീട് തുടര്‍ച്ചയായി ലോവര്‍ സര്‍ക്യൂട്ടടിച്ച് 151.45 രൂപയിലേക്ക് ഓഹരി വില താഴ്ന്നു.
ഐആര്‍ഡിഇഎയുടെ സപ്പോര്‍ട്ട് വില 140 രൂപ ആയിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. 170 ന് മുകളില്‍ ക്ലോസ് ചെയ്താലേ ഇനി മുന്നേറ്റം പ്രതീക്ഷിക്കേണ്ടതുള്ളൂ. സുപ്രധാന സപ്പോര്‍ട്ടായ 155 ന് താഴേക്ക് ഓഹരി വില വീണെന്ന് ഷിജു കൂത്തുപാലക്കല്‍ ചൂണ്ടിക്കാട്ടുന്നു. 139 ലാണ് ഇനിയത്തെ സപ്പോര്‍ട്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 141 ന് താഴേക്ക് വില ക്ലോസ് ചെയതാല്‍ പിന്നീട് 122 വരെ വീഴാമെന്നാണ് ടിപ്സ്2ട്രേഡ്സിലെ എആര്‍ രാമചന്ദ്രന്‍ പറയുന്നത്.
140 രൂപ ഓഹരിക്ക് സപ്പോര്‍ട്ടാകുമെന്ന് ആനന്ദ് രാഥി ഷെയേഴ്സ് ആന്‍ഡ് സ്റ്റോക്ക് ബ്രോക്കേഴ്സിലെ ജിഗര്‍ എസ് പട്ടേല്‍ പ്രവചിക്കുന്നു. ഐആര്‍ഡിഇഎ ഓഹരിയില്‍ ക്ഷീണം പ്രകടമാണെന്നും വില 120വരെ താഴാമെന്നും ഡിആര്‍എസ് ഫിന്‍വെസ്റ്റ് സ്ഥാപകന്‍ രവി സിംഗ് പറഞ്ഞു.

