മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനും ഐടി കമ്പനിയായ എക്സാലോജിക് സൊലൂഷനുമെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) ഏജന്‍സി കേസെടുത്തിട്ടുണ്ടെന്നും ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗമായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇഡി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസില്‍ എസ്എഫ്ഐഒ അന്വേഷണം നടന്നു വരികയാണ്.
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനി 2018 മുതല്‍ 2019 വരെയുള്ള കാലയളവില്‍ വീണയുടെ എക്‌സലോജിക് സൊലൂഷന്‍സിന് 1.72 കോടി രൂപ അനധികൃതമായി നല്‍കിയെന്നാണ് കേസ്
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനി 2018 മുതല്‍ 2019 വരെയുള്ള കാലയളവില്‍ വീണയുടെ എക്‌സലോജിക് സൊലൂഷന്‍സിന് 1.72 കോടി രൂപ അനധികൃതമായി നല്‍കിയെന്നാണ് കേസ്. ഐടി സ്ഥാപനം ഇക്കാലയളവില്‍ സിഎംആര്‍എല്‍ കമ്പനിക്ക് സേവനങ്ങളൊന്നും നല്‍കിയിട്ടില്ല.
എസ്എഫ്ഐഒ ആരംഭിച്ച അന്വേഷണത്തിനെതിരെ എക്‌സോളോജിക് സൊല്യൂഷന്‍സ് സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു.

