ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരിമാരുള്ളത് അമേരിക്കയില്‍. യുഎസില്‍ 97 ശതകോടീശ്വരിമാരുണ്ടെന്ന് സിറ്റി ഇന്‍ഡക്‌സിന്റെ പഠനം പറയുന്നു. രണ്ടാം സ്ഥാനത്തുള്ള ചൈനയേക്കാള്‍ ഇരട്ടിയാണിത്. 42 വനിതാ ബില്യണര്‍മാരാണ് ചൈനയിലുള്ളത്. വാള്‍മാര്‍ട്ട് ഉടമ ആലീസ് വാള്‍ട്ടണ്‍ ഉള്‍പ്പെടെ, ലോകത്തിലെ ഏറ്റവും ധനികരായ 5 സ്ത്രീകളില്‍ 4 പേരും യുഎസില്‍ ഉള്ളവരാണ്. 90.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള, ലോറിയലിന്റെ വൈസ് ചെയര്‍പേഴ്സണ്‍ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്സാണ് ലോകത്തിലെ ഏറ്റവും ധനികയായ വനിത.
15 ശതകോടീശ്വരിമാരുള്ള ഇന്ത്യ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിന്‍ഡാലാണ്. 20.2 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ജിന്‍ഡാല്‍ ഗ്രൂപ്പ് ഉടമയ്ക്കുള്ളത്. സൈറസ് മിസ്ത്രിയുടെ ഭാര്യ രോഹിഖ സൈറസ് മിസ്ത്രിയാണ് ഈ പട്ടികയില്‍ രണ്ടാമത്. 7.5 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് രോഹിഖയ്ക്കുള്ളത്.
ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിന്‍ഡാലാണ്. 20.2 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ജിന്‍ഡാല്‍ ഗ്രൂപ്പ് ഉടമയ്ക്കുള്ളത്
22 വനിതാ ശതകോടീശ്വരന്മാരുമായി ജര്‍മ്മനി മൂന്നാം സ്ഥാനത്തുണ്ട്. ജര്‍മ്മന്‍ ഓട്ടോമോട്ടീവ് സാമ്രാജ്യത്തിന്റെ അവകാശി സൂസന്‍ ക്ലാറ്റന്‍ (25.6 ബില്യണ്‍ ഡോളര്‍), അന്തരിച്ച ബില്യണര്‍ വ്യവസായി ഹെയ്ന്‍സ് ഹെര്‍മന്‍ തീലെയുടെ ഭാര്യ നാദിയ തീലെ (6.8 ബില്യണ്‍ ഡോളര്‍) എന്നിവര്‍ ലിസ്റ്റിലുണ്ട്.
നാലാം സ്ഥാനത്തുള്ള ഇറ്റലിയില്‍ 19 ശതകോടീശ്വരിമാരുണ്ട്. മാസിമിലിയാന ലാന്‍ഡിനി അലോട്ടിയും (7.3 ബില്യണ്‍ ഡോളര്‍), ഐക്കണിക് ഡിസൈനറായ മിയുസിയ പ്രാഡയും (5.8 ബില്യണ്‍ ഡോളര്‍) പട്ടികയിലുണ്ട്.

