ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് ഇ-കൊമേഴ്സ്, പേമെന്റ് ബിസിനസുകളിലേക്കും പ്രവേശിക്കാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ഗൂഗിളിനോടും മുകേഷ് അംബാനിയുടെ റിലയന്‍സിനോടും നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് അദാനി ഗ്രൂപ്പ് തയാറെടുക്കുന്നത്.
ഇന്ത്യയുടെ പൊതു ഡിജിറ്റല്‍ പേയ്‌മെന്റ് ശൃംഖലയായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പേമെന്റ് ആരംഭിക്കാന്‍ ലൈസന്‍സിന് കമ്പനി അപേക്ഷിക്കാനൊരുങ്ങുകയാണ്. അദാനി ക്രെഡിറ്റ് കാര്‍ഡെന്ന പേരില്‍ ഒരു കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് പിുറത്തിറക്കുകയെന്നതാണ് മറ്റൊരു പദ്ധതി. ഇതിനായി ബാങ്കുകളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
അദാനി ക്രെഡിറ്റ് കാര്‍ഡെന്ന പേരില്‍ ഒരു കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് പിുറത്തിറക്കുകയെന്നതാണ് മറ്റൊരു പദ്ധതി. ഇതിനായി ബാങ്കുകളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്
സര്‍ക്കാര്‍ പിന്തുണയുള്ള ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി) വഴി ഓണ്‍ലൈന്‍ ഷോപ്പിംഗ് സേവനങ്ങള്‍ നല്‍കാനും കമ്പനി ചര്‍ച്ചകള്‍ നടത്തുന്നു. ഇ കൊമേഴ്സ്, പേമെന്റ് സംവിധാനങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവാക്കേണ്ടതില്ല എന്നതാണ് ഇതിന്റെ സൗകര്യം.
അദാനി ഗ്രൂപ്പ് 2022 ല്‍ പുറത്തിറക്കിയ ഉപഭോക്തൃ ആപ്ലിക്കേഷനായ അദാനി വണ്ണില്‍ സേവനങ്ങള്‍ ആരംഭിക്കും. ഹോടട്ടല്‍, ഫ്ളൈറ്റ് ബുക്കിംഗടക്കം ട്രാവല്‍ സൗകര്യങ്ങളാണ് നിലവില്‍ ഈ ആപ്പ് നല്‍കുന്നത്.

