ഇന്ത്യന്‍ സൈന്യത്തിന്റെ ഹൈഡ്രജന്‍ ബസ് പരീക്ഷണാര്‍ത്ഥം സര്‍വീസ് ആരംഭിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി (ഐഒസിഎല്‍) സഹകരിച്ച് തയാറാക്കിയ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ബസാണിത്.
ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ബസ് ഇന്ത്യന്‍ സൈന്യത്തിന് കൈമാറുന്ന ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയും ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യ എന്നിവര്‍ സംബന്ധിച്ചു.
ഹൈഡ്രജന്‍ വാതകത്തെ വൈദ്യുതിയാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണ് ബസില്‍ ഉപയോഗിച്ചിരിക്കുന്നത്. നീരാവി മാത്രമാണ് വേസ്റ്റായി പുറന്തള്ളുന്നത്. 30 കിലോ ഹൈഡ്രജന്‍ ഇന്ധനം നിറച്ച ഫുള്‍ ടാങ്കില്‍ 250-300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഈ ബസില്‍ 37 പേര്‍ക്ക് യാത്ര ചെയ്യാം.
30 കിലോ ഹൈഡ്രജന്‍ ഇന്ധനം നിറച്ച ഫുള്‍ ടാങ്കില്‍ 250-300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഈ ബസില്‍ 37 പേര്‍ക്ക് യാത്ര ചെയ്യാം
രാജ്യതലസ്ഥാനത്ത് ഇത്തരം 15 ബസുകള്‍ ഇന്ത്യന്‍ ഓയില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്.
2023 മാര്‍ച്ചില്‍ ഇന്ത്യന്‍ സൈന്യം എന്‍ടിപിസിയുമായി ചേര്‍ന്ന് വടക്കന്‍ അതിര്‍ത്തി പ്രദേശത്ത് ഗ്രീന്‍ ഹൈഡ്രജന്‍ അധിഷ്ഠിത മൈക്രോഗ്രിഡ് പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കരാറൊപ്പിട്ടിരുന്നു. 200 കിലോ വാട്ട് ഗ്രീന്‍ ഹൈഡ്രജന്‍ അധിഷ്ഠിത മൈക്രോഗ്രിഡ് ഉപയോഗിച്ച് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈനികര്‍ക്ക് തുടര്‍ച്ചയായി വൈദ്യുതി നല്‍കുകയെന്ന ലക്ഷ്യത്തോടെ ചുഷൂലില്‍ ഒരു പൈലറ്റ് പ്രോജക്റ്റ് നടന്നുവരുന്നു.

