യുഎസ് ഉപരോധം കര്‍ശനമായതോടെ റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരത്തില്‍ പ്രതിബന്ധങ്ങള്‍ ശക്തമാവുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ഇത് എണ്ണക്കമ്പനികളെ നിര്‍ബന്ധിതമാക്കുന്നുണ്ടെന്ന് മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
റഷ്യ ഇപ്പോഴും ഇന്ത്യയിലേക്കുള്ള പ്രധാന എണ്ണ വിതരണക്കാരാണ്. എന്നാല്‍ സൗദി അറേബ്യയില്‍ നിന്നുള്ള മൊത്തത്തിലുള്ള ഇറക്കുമതി ജനുവരി മാസത്തെ അപേക്ഷിച്ച് 22% കൂടുതലാണ്. ഏറ്റവും വലിയ സ്വകാര്യ റിഫൈനറായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2020 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഇറക്കുമതിയാണ് ഈ മാസം നടത്തിയത്.
റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയിലെ റിഫൈനര്‍മാര്‍ക്ക് താല്‍പ്പര്യമുണ്ട്. എന്നാല്‍ യുഎസ് ഉപരോധം ഇതിന് വിഘാതമാണ്.
സൗദി അറേബ്യയില്‍ നിന്നുള്ള മൊത്തത്തിലുള്ള ഇറക്കുമതി ജനുവരി മാസത്തെ അപേക്ഷിച്ച് 22% കൂടുതലാണ്
റഷ്യന്‍ എണ്ണയ്ക്ക് ഇപ്പോള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയെ അപേക്ഷിച്ച് ബാരലിന് 2-4 ഡോളര്‍ മാത്രമാണ് വിലക്കുറവ്. ചൈന റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ശക്തമായി രംഗത്തുള്ളതിനാല്‍ കിഴിവ് രണ്ടക്കത്തിലേക്ക് എത്താനിടയില്ല. റഷ്യ-ഉക്രെയ്ന്‍ യുദ്ധാനന്തരം റഷ്യന്‍ എണ്ണയുടെ കിഴിവ് ബാരലിന് 30 ഡോളറിലധികമായി ഉയര്‍ന്നിരുന്നു. റിഫൈനര്‍മാര്‍ ഇത് മുതലെടുത്തതിനാല്‍ യുദ്ധാനന്തരം ഇന്ത്യയുടെ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കുതിച്ചുയര്‍ന്നു.

