എല്ലാവര്‍ക്കും, എല്ലായിടത്തും എഐ എത്തിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ലോകോത്തര ഡിജിറ്റല്‍ അടിസ്ഥാനസൗകര്യത്തിലൂടെയും കണക്റ്റഡ് ഇന്റലിജന്‍സിലൂടെയും ജിയോ ബ്രെയിന്‍ എല്ലാവരിലേക്കും എല്ലായിടത്തും എഐ എത്തിക്കുമെന്ന് മുകേഷ് അംബാനി. എഐ എവരിവേര്‍ ഫോര്‍ എവരിവണ്‍ എന്നതാണ് ജിയോ ബ്രെയിനിന്റെ ദൗത്യമെന്നും അദ്ദേഹം റിലയന്‍സിന്റെ 47ാമത് വാര്‍ഷിക പൊതുയോഗത്തില്‍ പറഞ്ഞു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഖജനാവിന് നല്‍കിയ നികുതി 5.5 ലക്ഷം കോടി രൂപ.
ഒറ്റ കമ്പനിയെന്ന നിലയില്‍ ദേശീയ ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസെന്ന് മുകേഷ് അംബാനി. 2023-24 സാമ്പത്തികവര്‍ഷത്തില്‍ മാത്രം നല്‍കിയത് 1,86,440 കോടി രൂപ
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാത്രം റിലയന്‍സ് നടത്തിയത് 5.28 ലക്ഷം കോടി രൂപയുടെ നിക്ഷേപമെന്ന് മുകേഷ് അംബാനി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം റിലയന്‍സ് രാജ്യത്ത് സൃഷ്ടിച്ചത് 1.7 ലക്ഷം പുതിയ തൊഴിലുകളാണ്. നിലവില്‍ റിലയന്‍സില്‍ ജോലിയെടുക്കുന്നത് 6.5 ലക്ഷം പേരാണെന്നും അംബാനി.
ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ഡാറ്റ വിപണിയാണെന്നും മുകേഷ് അംബാനി സൂചിപ്പിച്ചു. ആഗോള മൊബൈല്‍ ട്രാഫിക്കിന്റെ 8 ശതമാനം സംഭാവന ചെയ്യുന്നത് ജിയോയാണ്.
എട്ട് വര്‍ഷത്തിനുള്ളില്‍ ജിയോ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഡാറ്റ കമ്പനിയായി മാറിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹോം സര്‍വീസസ് സേവന ദാതാവും ജിയോയാണ്, എത്തുന്നത് 30 മില്യണ്‍ കുടുംബ ഉപഭോക്താക്കളിലേക്ക്. റീട്ടെയ്ല്‍ ബിസിനസ് അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്ന് റിലയന്‍സ് റീട്ടെയ്ലിന്റെ ചുമതലയുള്ള ഇഷ അംബാനി പറഞ്ഞു.
ഓരോ 30 ദിവസത്തിലും ഒരു മില്യണ്‍ പുതിയ കുടുംബങ്ങളിലേക്ക് ജിയോഎയര്‍ഫൈബര്‍ എത്തുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. അതിവേഗത്തില്‍ 100 മില്യണ്‍ ഉപഭോക്താക്കളിലേക്ക് ജിയോഎയര്‍ഫൈബര്‍ എത്തുമെന്നും അംബാനി പ്രതീക്ഷ പ്രകടിപ്പിച്ചു.

