ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്റെ ഔദ്യോഗിക പങ്കാളിയായി ടയര്‍ നിര്‍മാതാക്കളായ സിയറ്റിനെ തിരഞ്ഞെടുത്തു. ഐപിഎലിന്റെ ഏതാനും വിഭാഗങ്ങളുടെ സ്പോണ്‍സറായാണ് സിയറ്റിനെ തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സിയറ്റ് 240 കോടി രൂപ സ്പോണ്‍സര്‍ഷിപ്പ് തുകയായി ചെലവഴിക്കും.
ടൂര്‍ണമെന്റിന്റെ ഭാഗിക ഷെഡ്യൂള്‍ ബിസിസിഐ പുറത്തുവിട്ടു. മാര്‍ച്ച് 22 ന് ചെന്നൈയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടുന്നതോടെയാണ് ടൂര്‍ണമെന്റ്് ആരംഭിക്കുക.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ആദ്യ 15 ദിവസങ്ങളിലെ 21 മത്സരങ്ങളുടെ ഷെഡ്യൂള്‍ മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് ശേഷം മുഴുവന്‍ സമയക്രമവും പ്രഖ്യാപിക്കും.
മാര്‍ച്ച് 22 ന് ചെന്നൈയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടുന്നതോടെയാണ് ടൂര്‍ണമെന്റ്് ആരംഭിക്കുക
സിയറ്റിനൊപ്പം മൈ11സര്‍ക്കിള്‍, ഏഞ്ചല്‍ വണ്‍, റൂപേ എന്നിവയെയും ചില മേഖലകളിലെ സ്പോണ്‍സര്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്. 1,485 കോടി രൂപയ്ക്കാണ് നാല് ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പ് സ്ലോട്ടുകള്‍ വിറ്റിരിക്കുന്നത്.
സ്ട്രാറ്റജിക് ടൈംഔട്ട് സെഗ്മെന്റിന്റെ ബ്രാന്‍ഡിംഗാണ് സിയറ്റിന് ലഭിച്ചിരിക്കുന്നത്. അതേസമയം ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ക്കും അംപയര്‍മാര്‍ക്കും സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചിട്ടില്ല.

