കുതിപ്പു തുടരുന്ന ബിഎസ്ഇ സെന്‍സെക്‌സ് 2024 ജൂലൈ 3 ബുധനാഴ്ചയാണ് 80,000 ല്‍ തൊട്ടത്. ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സൂചിക 70,000-ല്‍ നിന്ന് 80,000-ലേക്ക് യാത്ര പൂര്‍ത്തിയാക്കാന്‍ വെറും ഏഴ് മാസം മാത്രമാണെടുത്തത്. വിപണിയില്‍ ആവേശം നിലനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. വര്‍ഷാവസാനമാവുമ്പോഴേക്കും സെന്‍സെക്സ് 87000 കടക്കുമെന്ന പ്രവചനവും അവര്‍ നടത്തുന്നു.
2024 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ ബിഎസ്ഇ സെന്‍സെക്‌സ് 10.8 ശതമാനം നേട്ടം കൈവരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള സാമ്പത്തിക വളര്‍ച്ചാ ശുഭാപ്തി വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ജൂണില്‍ മാത്രം സൂചിക 7 ശതമാനം ഉയര്‍ന്നു.
വിപണി മുന്നേറുമെങ്കിലും ഇത് ഒരു റണ്‍വേ റാലി ആയിരിക്കില്ലെന്നും നിക്ഷേപകര്‍ ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സമ്പൂര്‍ണ ബജറ്റ്, പുതിയ സര്‍ക്കാരിന്റെ 100 ദിന അജണ്ട, മണ്‍സൂണിന്റെ പുരോഗതി, പണപ്പെരുപ്പ നിലവാരം, ആര്‍ബിഐ പലിശ നിരക്ക് താഴ്ത്തുന്നത്, കോര്‍പ്പറേറ്റ് വരുമാന വളര്‍ച്ച എന്നിവ വിപണിക്ക് കരുതത്ത് പകരുന്ന ചില ഘടകങ്ങളാണ്.
ആഗോളതലത്തില്‍, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍, യുഎസ് അടക്കം പ്രധാന രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍, യുഎസ് ഫെഡ് നയങ്ങള്‍, എണ്ണവില എന്നിവ നിരീക്ഷിക്കേണ്ട ചില ഘടകങ്ങളാണ്.
2024 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ ബിഎസ്ഇ സെന്‍സെക്‌സ് 10.8 ശതമാനം നേട്ടം കൈവരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള സാമ്പത്തിക വളര്‍ച്ചാ ശുഭാപ്തി വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ജൂണില്‍ മാത്രം സൂചിക 7 ശതമാനം ഉയര്‍ന്നു
”വിശാല വിപണിയില്‍ ചില വേദനകള്‍ ഉണ്ടാകാം, പ്രത്യേകിച്ച് 15-16 മാസത്തെ ശക്തമായ മുന്നേറ്റത്തിന് ശേഷം. സ്‌മോള്‍, മിഡ്ക്യാപ് സ്റ്റോക്കുകളിലേക്കുള്ള എക്സ്പോഷര്‍ വെട്ടിക്കുറച്ച് ലാര്‍ജ് ക്യാപ്‌സില്‍ ഉറച്ചുനില്‍ക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ ക്ലയന്റുകളെ ഉപദേശിക്കുന്നു,’ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
സാങ്കേതികമായി, ബിഎസ്ഇ സൂചിക ഇപ്പോള്‍ ഫിബിനോസി ചാര്‍ട്ട് പ്രകാരം 79,950 എന്ന ആര്‍2 റെസിസ്റ്റന്‍സ് മറികടന്നു. സെന്‍സെക്‌സ് ഇനി 81,750 ലെവലിലുള്ള ആര്‍3 റെസിസ്റ്റന്‍സിന്റെ ബലം പരിശോധിക്കാന്‍ സാധ്യതയുണ്ട്.
2024 ലെ അടുത്ത ആറ് മാസത്തിനുള്ളില്‍ സെന്‍സെക്‌സ് 87,650 ലെവലിലേക്ക് റാലി നടത്താന്‍ സാധ്യതയുണ്ട്. 84,250 ലെവല്‍ ഒരു ഇടക്കാല റെസിസ്റ്റന്‍സ് ഏരിയയാണ്. ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സൂചികയുടെ സാങ്കേതിക ചാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, സൂചിക 75,600 ലെവലിന് മുകളിലുള്ളിടത്തോളം കാലം ബുള്ളിഷ് ആയി തുടരാന്‍ സാധ്യതയുണ്ടെന്നാണ്. സാങ്കേതിക ചാര്‍ട്ടുകള്‍ പ്രകാരം സെന്‍സെക്‌സിന്റെ സമീപകാല സപ്പോര്‍ട്ട് 78,100 ലെവലില്‍ കാണപ്പെടുന്നു.
വരും ദിവസങ്ങളില്‍ നിഫ്റ്റി 50 സൂചിക 24,500 ലെവലിലേക്ക് ഉയരാമെന്ന് റെലിഗെയര്‍ ബ്രോക്കിംഗിലെ സീനിയര്‍ വൈസ് പ്രസിഡന്റ് അജിത് മിശ്ര പറഞ്ഞു. ശക്തമായ അടിത്തറ രൂപപ്പെട്ടുകഴിഞ്ഞാല്‍, സൂചിക 2024 അവസാനത്തോടെ 25,600 ലെവലിലേക്ക് കുതിക്കുമെന്നും അദ്ദേഹം പറയുന്നു.

