2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ 17,407.18 കോടി രൂപയുടെ ലാഭം നേടി ടാറ്റ മോട്ടേഴ്സ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 5,407.79 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 222 ശതമാനം വളര്‍ച്ചയാണ്. മൂന്നാം പാദത്തിലെ 11,666.07 കോടി രൂപയില്‍ നിന്ന് 49 ശതമാനം വര്‍ധനയാണ് ലാഭത്തിലുണ്ടായിരിക്കുന്നത്.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം 1.19 ട്രില്യണ്‍ രൂപയാണ്. മുന്‍ വര്‍ഷത്തെ 1.05 ട്രില്യണ്‍ രൂപയില്‍ നിന്ന് 13.5 ശതമാനം വര്‍ധനയാണ് പ്രവര്‍ത്തന വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്.
ടാറ്റയുടെ ഉപകമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) സാമ്പത്തിക വര്‍ഷത്തില്‍ ശക്തമായ പ്രകടനം കാഴ്ചവെക്കുന്നത് തുടര്‍ന്നു. ഈ പാദത്തില്‍ ജെഎല്‍ആറിന്റെ വരുമാനം 7.9 ബില്യണ്‍ ബ്രിട്ടീഷ് പൗണ്ടാണ്. ഇത് 2023 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിനെ അപേക്ഷിച്ച് 11 ശതമാനം വര്‍ദ്ധനയാണ് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. 2024 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിനെ അപേക്ഷിച്ച് ആറ് ശതമാനം വര്‍ദ്ധനയും.
ഈ പാദത്തില്‍ ജെഎല്‍ആറിന്റെ വരുമാനം 7.9 ബില്യണ്‍ ബ്രിട്ടീഷ് പൗണ്ടാണ്. ഇത് 2023 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിനെ അപേക്ഷിച്ച് 11 ശതമാനം വര്‍ദ്ധനയാണ് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്
കൂടാതെ, ജെഎല്‍ആറിന്റെ 2024 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 29.0 ബില്യണ്‍ ബ്രിട്ടീഷ് പൗണ്ടിലെത്തി. ഇത് എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക വരുമാനമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ മോട്ടോഴ്‌സിന്റെ അറ്റാദായം 37,764.33 കോടി രൂപയിലെത്തി. 2023 സാമ്പത്തിക വര്‍ഷാവസാനം റിപ്പോര്‍ട്ട് ചെയ്ത 479.20 കോടിയില്‍ നിന്ന് ഗണ്യമായ കുതിപ്പ്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം 4.35 ട്രില്യണിലെത്തി. കഴിഞ്ഞ വര്‍ഷം 3.43 ട്രില്യണ്‍ രൂപയായിരുന്നു വരുമാനം.
കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് 2 രൂപ വീതമുള്ള ഒരു സാധാരണ ഓഹരിക്ക് 6 രൂപ അന്തിമ ലാഭവിഹിതം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

