ചരിത്രത്തില്‍ ആദ്യമായി 1400 രൂപ കടന്ന് റെക്കോഡ് ഉയരത്തിലേക്ക് കുതിച്ച് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഹരി വില. വെള്ളിയാഴ്ചത്തെ ട്രേഡ് സെഷനില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരി 1345.90 രൂപയില്‍ നിന്ന് 5.8 ശതമാനം ഉയര്‍ന്ന് 1424 രൂപയിലെത്തി. കമ്പനിയുടെ വിപണി മൂലധനവും 32350 കോടി രൂപയിലേക്ക് ഉയര്‍ന്നു.
മള്‍ട്ടിബാഗര്‍ ഡിഫന്‍സ് സ്റ്റോക്കായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ മൂല്യം ഒരു വര്‍ഷത്തിനിടെ 413% ഉയര്‍ന്നു. രണ്ട് വര്‍ഷത്തിനിടെ 787% കുതിപ്പാണ് കമ്പനിയുടെ ഓഹരി വിലയില്‍ ഉണ്ടായത്. 5,10,20,50,100,200 ഡേ മൂവിംഗ് ആവറേജിന് മുകളിലാണ് ഷിപ്പ്യാര്‍ഡിന്റെ ഓഹരി വില.
യുഎസ് നാവികസേനയുടെ അറ്റകുറ്റപ്പണി കരാര്‍ നേടിയതും പേര് വെളിപ്പെടുത്താത്ത ഒരു യൂറോപ്യന്‍ ക്ലയന്റിനായി ഹൈബ്രിഡ് കപ്പല്‍ ഡിസൈന്‍ ചെയ്ത് നിര്‍മിക്കുന്നതിനുള്ള വമ്പന്‍ കരാര്‍ നേടിയതും ഈ മാസം കമ്പനിക്ക് നേട്ടമായി.
2024 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ ഫലങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പാദത്തില്‍ 39 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. ഈ വര്‍ഷം പലമടങ്ങ് ഇരട്ടി ലാഭമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യുഎസ് നാവികസേനയുടെ അറ്റകുറ്റപ്പണി കരാര്‍ നേടിയതും പേര് വെളിപ്പെടുത്താത്ത ഒരു യൂറോപ്യന്‍ ക്ലയന്റിനായി ഹൈബ്രിഡ് കപ്പല്‍ ഡിസൈന്‍ ചെയ്ത് നിര്‍മിക്കുന്നതിനുള്ള വമ്പന്‍ കരാര്‍ നേടിയതും ഈ മാസം കമ്പനിക്ക് നേട്ടമായി
വിപണി വിദഗ്ധരും കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ കാര്യത്തില്‍ ബുള്ളിഷ് ഔട്ട്ലുക്കാണ് നല്‍കുന്നത്.
‘ഹയര്‍ ഹൈകളും ഹയര്‍ ലോകളും സ്ഥിരമായി ഉണ്ടാക്കി ശക്തമായ ഉയര്‍ച്ചയിലാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്. ഡെയ്‌ലി ചാര്‍ട്ടുകളില്‍ പുതിയ സ്വിങ്ങ് ഹൈ ബ്രേക്ക്ഔട്ടിന്റെ വക്കിലാണ്, ഇത് 1380 രൂപയ്ക്ക് മുകളിലായി സ്ഥിരീകരിക്കപ്പെടും. വില 1460-1480 രൂപയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്,’ ഇന്‍ക്രെഡ് ഇക്വിറ്റീസ് വൈസ് പ്രസിഡന്റായ ഗൗരവ് ബിസ്സ പറഞ്ഞു.
‘കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സ്റ്റോക്ക് വില 1378 രൂപയില്‍ ശക്തമായ പ്രതിരോധത്തോടെ ഡെയ്‌ലി ചാര്‍ട്ടുകളില്‍ ബുള്ളിഷാണ്. എന്നാല്‍ 1327 രൂപയ്ക്ക് താഴെ ക്ലോസ് ചെയ്താല്‍ 1095 രൂപ വരെ വില ഇടിയാം,’ ടിപ്സ്2ട്രേഡ്സിലെ വിദഗ്ധനായ അഭിജിത് പറയുന്നു.

