ഒരു മാസത്തിനകം 7 മുതല്‍ 16 ശതമാനം വരെ നേട്ടം ഉണ്ടാക്കാന്‍ സാധ്യതയുള്ള നാല് ഓഹരികള്‍ മുന്നോട്ടുവെച്ച് ആക്സിസ് സെക്യൂരിറ്റീസ്. ബജാജ് ഓട്ടോ ലിമിറ്റഡ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എംസിഎക്സ്), ബാര്‍ബെക്യു നേഷന്‍ ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് എന്നീ കമ്പനികള്‍ വീക്ക്ലി ചാര്‍ട്ടില്‍ കരുത്തോടെ നില്‍ക്കുന്നു എന്നാണ് ആക്സിസ് നിരീക്ഷിക്കുന്നത്. അടുത്ത 21 മുതല്‍ 28 ദിവസത്തിനകം മികച്ച റിട്ടേണ്‍ ഈ ഓഹരികള്‍ നല്‍കാന്‍ സാധ്യതയുണ്ട്.
ബജാജ് ഓട്ടോ
9770 ല്‍ ബജാജ് ഓട്ടോ സിമട്രിക്കല്‍ ട്രയാംഗിള്‍ ഭേദിച്ചെന്ന് ആക്സിസ് ചൂണ്ടിക്കാട്ടുന്നു. മുകളിലേക്കുള്ള മുന്നേറ്റം തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. 9860-9664 ആണ് ബൈയിംഗ് റേഞ്ച്. 9250 ലെ റെസിസ്റ്റന്‍സ് ഇപ്പോള്‍ ശക്തമായ സപ്പോര്‍ട്ടായി മാറിയിരിക്കുന്നു. 9368 ല്‍ സ്റ്റോപ് ലോസ് വെക്കാനാണ് ഉപദേശം. 8-11 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. 10550-10800 ലെവലിലേക്ക് സ്റ്റോക്ക് കുതിച്ചേക്കും.
ടിസിഎസ്
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, 4233 ല്‍ വീക്ക്ലി ചാര്‍ട്ടിലെ ‘റൗണ്ടഡ് ബോട്ടം’ പാറ്റേണില്‍ നിന്ന് ബ്രേക്ക് ഔട്ട് ആയതായി കാണുന്നെന്ന് ആക്സിസ് പറയുന്നു. കരുത്തുറ്റ ബുള്ളിഷ് കാന്‍ഡില്‍ വീക്ക്ലി ചാര്‍ട്ടില്‍ ദൃശ്യമാണ്. ഹയര്‍ ഹൈ, ഹൈയര്‍ ലോകള്‍ ഉണ്ടാക്കിക്കൊണ്ട് മുന്നോട്ടുള്ള നീക്കത്തിലാണ് ടിസിഎസ്. 4185 ല്‍ സ്റ്റോപ് ലോസ് വെച്ച് 4385-4185 റേഞ്ചില്‍ സ്റ്റോക് വാങ്ങാമെന്ന് ആക്സിസ് പറയുന്നു. 7-9% മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.
എംസിഎക്സ്
മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ കുറെക്കാലമായി കണ്‍സോളിഡേറ്റ് ചെയ്ത 4625-3150 ലെവലില്‍ നിന്ന് ബ്രേക്ക് ഔട്ട് കാണിക്കുന്നതായി ആക്സിസ് നിരീക്ഷിക്കുന്നു. വീക്ക്ലി ചാര്‍ട്ടില്‍ കരുത്തുറ്റ ബുള്ളിഷ് കാന്‍ഡിലാണ് ദൃശ്യമാകുന്നത്. 4300 ല്‍ സ്റ്റോപ് ലോസ് വെച്ച് 4550-4460 റേഞ്ചില്‍ ഓഹരി വാങ്ങിക്കാമെന്നാണ് ഉപദേശം. 9-13% വരെ മുന്നേറ്റം ദൃശ്യമായേക്കും.
ബാര്‍ബെക്യു നേഷന്‍
ബാര്‍ബെക്യു നേഷന്‍ ഹോസ്പിറ്റാലിറ്റി ലിമിറ്റഡ്, സമീപകാലത്തെ താഴേക്കുള്ള ട്രെന്‍ഡ് ലൈന്‍ 587 ല്‍ ഒരു ബ്രേക്ക് ഔട്ട് ഉണ്ടാക്കിയെന്ന് ആക്സിസ് പറയുന്നു. മുകളിലേക്കുള്ള അപ്ട്രെന്‍ഡിന്റെ ആരംഭമായേക്കാം ഇത്. 601 ല്‍ ഇന്‍വേര്‍ട്ടഡ് ഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്സ് പാറ്റേണ്‍ ബ്രേക്ക് ചെയ്തിട്ടുണ്ട്. 575 ല്‍ സ്റ്റോപ് ലോസ് വെച്ച് 620-607 റേഞ്ചില്‍ സ്റ്റോക്ക് വാങ്ങാമെന്ന് ആക്സിസ് പറയുന്നു. 12-16% നേട്ടമാണ് പ്രതീക്ഷിക്കുന്നത്.

