ബെഞ്ച്മാര്‍ക്ക് ഇക്വിറ്റി സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും ചൊവ്വാഴ്ച എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. ഏഷ്യന്‍ വിപണികളിലെ സ്ഥിരതയും ബ്ലൂ-ചിപ്പ് ബാങ്ക് സ്റ്റോക്കുകളിലെ മുന്നേറ്റവുമാണ് വിപണികളെ ആവേശത്തിലാക്കിയത്.
ബിഎസ്ഇ സെന്‍സെക്‌സ് 712.44 പോയിന്റ് ഉയര്‍ന്ന് ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ 78,053.52 എന്ന പുതിയ ലൈഫ് ടൈം ഉയരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 183.45 പോയിന്റ് ഉയര്‍ന്ന് 23,721.30 എന്ന റെക്കോഡ് ഉയരത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, അള്‍ട്രാടെക് സിമന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേസമയം അദാനി പോര്‍ട്ട്‌സ്, പവര്‍ ഗ്രിഡ്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ പിന്നോക്കം പോയി.
ഏഷ്യന്‍ വിപണികളില്‍ സിയോള്‍, ടോക്കിയോ, ഹോങ്കോംഗ് എന്നിവ ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്.
ബിഎസ്ഇ സെന്‍സെക്‌സ് 712.44 പോയിന്റ് ഉയര്‍ന്ന് ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ 78,053.52 എന്ന പുതിയ ലൈഫ് ടൈം ഉയരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 183.45 പോയിന്റ് ഉയര്‍ന്ന് 23,721.30 എന്ന റെക്കോഡ് ഉയരത്തില്‍ വ്യാപാരം അവസാനിപ്പിച്ചു
മാര്‍ച്ച് പാദത്തില്‍ ഇന്ത്യ 5.7 ബില്യണ്‍ ഡോളര്‍ കറണ്ട് അക്കൗണ്ട് മിച്ചത്തിലെത്തിയെന്ന് ആര്‍ബിഐ അറിയിച്ചത് വിപണിക്ക് നേട്ടമായി. ജിഡിപിയുടെ 0.6 ശതമാനമാണിത്. പത്ത് പാദങ്ങളില്‍ ഇതാദ്യമായാണ് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മിയില്‍ നിന്ന് മിച്ചത്തിലേക്ക് മാറുന്നത്.
”വിപണി വീക്ഷണകോണില്‍ നിന്നുള്ള ഒരു നല്ല വാര്‍ത്ത 2024 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ കറന്റ് അക്കൗണ്ട് മിച്ചമായി മാറുന്നു എന്നതാണ്. ഇത് രൂപയുടെ മേലുള്ള സമ്മര്‍ദം ഇല്ലാതാക്കുകയും ഫെഡറല്‍ നിരക്ക് കുറയ്ക്കുന്നതില്‍ വ്യക്തത വരുമ്പോള്‍ എഫ്ഐഐ നിക്ഷേപത്തിന് വഴിയൊരുക്കുകയും ചെയ്യും,” ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

