ശ്രേയാന്‍ ദാഗ എന്ന മഹാരാഷ്ട്ര സ്വദേശിയായ 18 കാരന്‍ ഒരു ഓര്‍മപ്പെടുത്തലാണ്, ഒപ്പം ആവേശവും കരുത്തുമാണ്. ഇച്ഛാശക്തിയുണ്ടെങ്കില്‍ പ്രായം വിജയത്തിന് തടസ്സമല്ലെന്ന ഓര്മപ്പെടുത്തലിനൊപ്പം 6 കോടി രൂപ ആസ്തിയുള്ള സംരംഭത്തിന്റെ അമരത്തിരുന്നുകൊണ്ട് സംരംഭകര്‍ക്ക് പ്രചോദനമാകുകയാണ് ശ്രേയാന്‍ ദാഗ.
വളരെ ചെറിയ പ്രായത്തില്‍, 10ാം വയസ്സില്‍ ശ്രേയാന്‍ വരച്ച ഒരു പെയിന്റിങ് 9000 രൂപയ്ക്കായിരുന്നു വില്പന നടത്തിയത്. ഇതേ പ്രായത്തില്‍ ശ്രേയാന്‍ കോഡിങ്ങും പഠിച്ചെടുക്കുകയും, സ്വന്തമായി ആദ്യ വെബ്‌സൈറ്റ് നിര്‍മിക്കുകയും ചെയ്തു. ഏറെ അത്ഭുതത്തോടെയാണ് ഈ നേട്ടത്തെ അന്ന് എല്ലാവരും കണ്ടത്. പിന്നീട് സംരംഭകരംഗത്ത് ശ്രദ്ധ പതിപ്പിച്ച ശ്രേയാന്‍ ദാഗ ഉയര്‍ന്ന പലിശ വാങ്ങി സ്‌കൂള്‍ കുട്ടികള്‍ക്ക് വായ്പ നല്‍കുന്ന സംരംഭം തുടങ്ങി. പതിമൂന്നാം വയസ്സില്‍ ഓഹരിവിപണി സംബന്ധമായി ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കി.
പിന്നീട് അച്ഛനില്‍ നിന്നും 2 ലക്ഷം രൂപ വായ്പ നേടി സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുകയായിരുന്നു. കുട്ടികളിലെ എക്‌സ്ട്രാ കരിക്കുലര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴ്‌സുകള്‍ വെരിഫൈ ചെയ്യാന്‍ അധ്യാപകരെ സഹായിക്കുക എന്നതായിരുന്നു സ്റ്റാര്‍ട്ടപ്പിന്റെ ആശയം. സ്റ്റാര്‍ട്ടപ്പ് ആശയം വളരെ വേഗത്തില്‍ ക്ലച്ച് പിടിച്ചു. പത്താം ക്ലാസ് വിദ്യാഭ്യാസത്തിനു ശേഷം തന്റെ സ്റ്റാര്‍ട്ടപ്പില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി ശ്രേയാന്‍ പഠനം ഉപേക്ഷിച്ചു.
കുട്ടികളുടെ പഠ്യേതര കഴിവുകള്‍ വികസിപ്പിക്കാനും, ഭാവിയില്‍ ഉപകാരപ്രദമാകാനും ഉതകുന്ന കോഴ്‌സുകളാണ് ശ്രേയാന്‍ ദാഗ തന്റെ സംരംഭത്തിലൂടെ ഡിസൈന്‍ ചെയ്തത്.പരമ്പരാഗത പഠന രീതികളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോര്‍ത്തിണക്കുകയാണ് ഇതിലൂടെ ചെയ്തത്. OLL എന്നാണ് സ്ഥാപനത്തിന്റെ പേര്. സ്‌കൂളുകളുമായും, രക്ഷിതാക്കളുമായും കണക്ട് ചെയ്ത് ലൈവ് ലേണിങ് സെഷനുകള്‍ നടത്തുകയാണ് സ്ഥാപനത്തിലൂടെ ചെയ്യുന്നത്.
ശേഷം, ഏത് സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സാണ് തെരഞ്ഞെടുക്കേണ്ടത് എന്നതില്‍ ശ്രേയാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നു. തുടക്കത്തില്‍ ഓരോ ലൈവ് സെഷനുകളിലും 5 മുതല്‍ 15 വരെ വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഒരു കുട്ടിയോട് 133 രൂപയായിരുന്നു ഈടാക്കിയിരുന്നത്. വൈകാതെ ഈ കോഴ്‌സിന് സ്വീകാര്യതയും, പ്രശസ്തിയും ലഭിച്ചു. പിന്നീട് ഒരാള്‍ക്ക് 2000 രൂപ എന്ന ഫീസാണ് ലൈവ് സെഷനില്‍ പങ്കെടുക്കുന്നതിന് ചാര്‍ജ് ചെയ്തത്.
ശ്രേയാന്‍ ദാഗയുടെ ബിസിനസ് ആശയത്തിന് സ്വീകാര്യത ലഭിച്ചതോടെ ഫണ്ടിങ്ങും തേടിയെത്തി. ഷാര്‍ക് ടാങ്ക് ഇന്ത്യയിലെ വിധികര്‍ത്താക്കളായ വിനീത് സിങ്, പീയൂഷ് ബന്‍സാല്‍ എന്നിവര്‍ 5% ഇക്വിറ്റി ഓഹരികള്‍ സ്വന്തമാക്കി. ഇന്ന് ശ്രേയാന്‍ ദാഗ 6 കോടി രൂപ മൂല്യമുള്ള ഒരു കമ്പനിയായി വളര്‍ന്നിരിക്കുന്നു. ബിസിനസില്‍ ഇനിയും ഏറെ ദൂരം താണ്ടുവാന്‍ ഈ സംരംഭകന് കഴിയും എന്നതില്‍ യാതൊരു സംശയവും വേണ്ട.

