Connect with us

Hi, what are you looking for?

Shepreneurship

ആനക്കെടുപ്പത് അഴകില്‍ അഖിലയൊരുക്കുന്നു നെറ്റിപ്പട്ടങ്ങള്‍

ഒരടി മുതല്‍ ആറടി വരെ ഉയരമുള്ള അലങ്കാര നെറ്റിപ്പട്ട നിര്‍മാണത്തിലൂടെ ലോകമെമ്പാടും തന്റെ കരവിരുത് എത്തിച്ച വ്യക്തിയാണ് അഖിലാദേവി. 1000 രൂപ മുതല്‍ 12000 രൂപ വരെ വിലമതിക്കുന്ന നെറ്റിപ്പട്ടങ്ങളിലൂടെ നേട്ടങ്ങള്‍കയ്യെത്തിപ്പിടിക്കുകയാണ് അഖില

നെറ്റിപ്പട്ടങ്ങള്‍, പ്രൗഢിയുടെ പര്യായമായ അലങ്കാരങ്ങളാണവ. പൂരപ്പറമ്പുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓരോ വ്യക്തിയുടെയും കണ്ണ് ആദ്യം ഉടക്കുക നെറ്റിപ്പട്ടം കെട്ടിയ ഗജവീരത്തിന്റെ മസ്തകത്തിലായിരിക്കും. സ്വര്‍ണ നിറത്തില്‍ മസ്തകം നിറഞ്ഞു കിടക്കുന്ന നെറ്റിപ്പട്ടത്തിന്റെ വിഭംഗിയും ശോഭയും മനസ്സില്‍ നിന്നും മായില്ല. ആചാരപ്രകാരം നിര്‍മിക്കുന്ന, സ്വര്‍ണ വര്‍ണമുള്ള, ഘടിപ്പിച്ചിരിക്കുന്ന ഓരോ ചന്ദ്രക്കലക്കും കുമിളകളും അര്‍ത്ഥങ്ങളും എണ്ണവുമുള്ള നെറ്റിപ്പട്ടങ്ങള്‍ ആരെയും ഒന്ന് കൊതിപ്പിക്കും. നെറ്റിപ്പട്ടം ഒരിക്കലെങ്കിലും നേരില്‍ കണ്ടിട്ടുള്ളവര്‍ അതിന്റെ ഭംഗി ആസ്വദിക്കാതെയിരിക്കില്ല. അങ്ങനെയാണ് വീടുകളില്‍ നെറ്റിപ്പട്ടങ്ങള്‍ ഒരു അലങ്കാരവസ്തുവായി ഇടം പിടിക്കുന്നത്.

ആനയ്ക്ക് ചാര്‍ത്തുന്ന, യഥാര്‍ത്ഥ നെറ്റിപ്പട്ടം സ്വന്തമാക്കണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവഴിക്കണം. കാരണം ഉയര്‍ന്ന
നിലവാരത്തിലുള്ള ലോഹങ്ങള്‍ ഉപയോഗിച്ചാണ് അവയുടെ നിര്‍മാണം. ഇതില്‍ സ്വര്‍ണം, ചെമ്പ് തുടങ്ങിയ ലോഹങ്ങള്‍ ഉള്‍പ്പെടുന്നു. എന്നാല്‍ വീടുകളില്‍ അംലങ്കാരമായി വയ്ക്കുന്നതിന് വില അത്രയും മുടക്കാതെ അലങ്കാര നെറ്റിപ്പട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. യഥാര്‍ത്ഥ നെറ്റിപ്പട്ടത്തിന്റെയത്ര ചെലവില്ലാത്ത, എന്നാല്‍ വലുപ്പത്തിലും ഭംഗിയിലും ഒട്ടും കുറവ് വരാത്ത അലങ്കാര നെറ്റിപ്പട്ടങ്ങള്‍ നിര്‍മിച്ചുകൊണ്ട് ആനപ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചിറിക്കുകയാണ് എറണാകുളം തൃപ്പുണിത്തുറ സ്വദേശിനിയായ അഖിലാദേവി. ഇന്ന് അലങ്കരനെറ്റിപ്പട്ട നിര്‍മാണത്തില്‍ സംസ്ഥാനത്തെ എണ്ണം പറഞ്ഞ സംരംഭകരില്‍ മുന്നിലാണ് അഖിലാദേവിയുടെ സ്ഥാനം. നെറ്റിപ്പട്ട നിര്‍മാണം പഠിച്ച ഉടന്‍ തന്നെ ഈ മേഖലയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു അഖില.

കൊച്ചിയുടെ സാംസ്‌കാരിക നഗരി എന്ന് വിശേഷിപ്പിക്കാവുന്ന തൃപ്പൂണിത്തുറയിലെ ജീവിതമാണ് അഖിലാദേവിയെ നെറ്റിപ്പട്ടത്തിന്റെ ആരാധികയാക്കി മാറ്റിയത്. പൂരങ്ങള്‍ക്കും ആനപ്രേമത്തിനും പേരുകേട്ട നാടാണ് തൃപ്പൂണിത്തുറ. കുട്ടിക്കാലത്ത് ക്ഷേത്രദര്‍ശനം നടത്തിയിരുന്നപ്പോള്‍ ആദ്യം കണ്ണില്‍ ഉടക്കിയിരുന്നത് ചുവരില്‍ ആനച്ചമയങ്ങളുടെ കൂട്ടത്തില്‍ തൂക്കിയിട്ടിരിക്കുന്ന നെറ്റിപ്പട്ടത്തിലായിരുന്നു. എന്നാല്‍ അപ്പോഴൊന്നും തന്നെ നെറ്റിപ്പട്ട നിര്‍മാണം പഠിക്കണമെന്നോ നെറ്റിപ്പട്ടങ്ങള്‍ നിര്‍മിക്കണമെന്നോ അഖിലാദേവിക്ക്
തോന്നിയിരുന്നില്ല. ഏതൊരു വ്യക്ത്തകിയും ആഗ്രഹിക്കുന്നത് പോലെ, പഠനം, ജോലി എന്നീ സ്വപ്നങ്ങളായിരുന്നു അഖിലയ്ക്കും. അത് പ്രകാരം പ്രീപ്രൈമറി അധ്യാപികയായി ജോലി നോക്കി വരികയായിരുന്നു അഖില.

വിവാഹ ശേഷം പ്രീപ്രൈമറി സ്‌കൂള്‍ ടീച്ചറായി ജീവിതമാരംഭിച്ച അഖിലാദേവി പിന്നീട് കുട്ടികളായതിനുശേഷം ജോലിയില്‍ നിന്നും പിന്തിരിഞ്ഞു. കുഞ്ഞുങ്ങള്‍ അല്പം വലുതായതോടെ സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ചിന്ത വന്നു. അങ്ങനെയാണ് ഏറെ ഇഷ്ടമുള്ള നെറ്റിപ്പട്ട നിര്‍മാണം പഠിക്കാനും അതിലൂടെ സംരംഭകത്വത്തിലേക്ക്ക് വരാനും അഖില തീരുമാനിക്കുന്നത്.

യുട്യൂബ് ആയിരുന്നു അഖിലയുടെ ആദ്യഗുരു. യുട്യൂബില്‍ ഉള്ള വീഡിയോകള്‍ നോക്കി അഖില അലങ്കാര നെറ്റിപ്പട്ട നിര്‍മാണം പഠിച്ചു. നെറ്റിപ്പട്ടത്തെപ്പറ്റി കൂടുതല്‍ പഠിച്ചപ്പോഴാണ് ഓരോ നെറ്റിപ്പട്ടത്തിനും ഓരോ കണക്കുണ്ടെന്ന് അഖിലക്ക് മനസിലായത്. നെറ്റിപ്പട്ടം കെട്ടിയ ആന ശിരസ്സില്‍ വഹിക്കുന്നത് ദേവനെയാണോ ദേവിയെയാണോ എന്നതിനെ ആസ്പദമാക്കി നെറ്റിപ്പട്ടത്തില്‍ ഘടിപ്പിക്കുന്ന കുമിളകളുടെയും ചന്ദ്രക്കലകളുടെയും എണ്ണത്തിലും വലുപ്പത്തിലും വ്യത്യസം വരും. എന്തുചെയ്യുമ്പോഴും അത് അതിന്റെതായ പൂര്‍ണതയോട് കൂടി ചെയ്യണം എന്നാഗ്രഹിക്കുന്ന ആളാണ് അഖിലാദേവി. അതിനാല്‍ നെറ്റിപ്പട്ട നിര്‍മാണത്തെപ്പറ്റി ആധികാരികമായി പഠിക്കുന്നതിനായി തൃശ്ശൂരിലുള്ള ഒരു വ്യക്തിയുടെ സഹായം അഖില തേടി.

ആനകളോടും പൂരങ്ങളോടും ഉള്ള കമ്പമാണ് പലപ്പോഴും അലങ്കാര നെറ്റിപ്പട്ടങ്ങള്‍ വാങ്ങുന്നതിന് ആളുകളെ പ്രചോദിപ്പിക്കുന്നത്. യഥാര്‍ത്ഥ നെറ്റിപ്പട്ടം ലോഹനിര്‍മിതമാകുമ്പോള്‍ അലങ്കാര നെറ്റിപ്പട്ടങ്ങള്‍ ഫൈബര്‍ പോലുള്ള മെറ്റിരിയല്‍ കൊണ്ടാണ് നിര്‍മിക്കുന്നത്. യഥാര്‍ത്ഥ നെറ്റിപ്പട്ടത്തില്‍ കുമിളകളും ചന്ദ്രക്കലകളും തുന്നിച്ചേര്‍ക്കുമ്പോള്‍ അലങ്കാര നെറ്റിപ്പട്ടത്തില്‍ ഫെവിബോണ്ട് എന്ന പശകൊണ്ട് ഒട്ടിച്ചുചേര്‍ക്കുകയാണ് പതിവ്. ഒരടി വലുപ്പം മുതല്‍ ആറടി വലുപ്പത്തില്‍ വരെയുള്ള അലങ്കരനെറ്റിപ്പട്ടങ്ങള്‍ അഖില നിര്‍മിക്കുന്നുണ്ട്.

കഴിഞ്ഞ ഒന്നരവര്‍ഷത്തിലേറെയായി അലങ്കാര നെറ്റിപ്പട്ട നിര്‍മാണത്തിലൂടെ നല്ലൊരുതുക അഖില വരുമാനമായി നേടുന്നുണ്ട്. 1000 രൂപ മുതല്‍ 12000 രൂപവരെയാണ് അഖിലയുടെ നെറ്റിപ്പട്ടങ്ങളുടെ വില. ഒരടി ഉയരമുള്ള നെറ്റിപ്പട്ടം 800 രൂപക്ക് വില്‍ക്കുന്നുണ്ടെങ്കിലും ഈ ചെറിയ രൂപത്തിന് അധികം ആവശ്യക്കാരില്ല. മൂന്നടി, നാലടി, അഞ്ചടി വലുപ്പത്തിലുള്ള നെറ്റിപ്പട്ടങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. ദേവീസ് നെറ്റിപ്പട്ടം എന്ന ബ്രാന്‍ഡിലാണ് അഖിലാദേവി തന്റെ നെറ്റിപ്പട്ടങ്ങള്‍ വില്‍ക്കുന്നത്.

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് അഖില ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്. യുട്യൂബ് വഴി വിഡിയോകള്‍ കണ്ട് നെറ്റിപ്പട്ട നിര്‍മാണം പഠിച്ചെങ്കിലും അതിനെ ഒരു സംരംഭകതലത്തിലേക്ക് കൊണ്ടുവരാന്‍ വീണ്ടും സമയമെടുത്തു. എന്നാല്‍ തുടക്കം ഒട്ടും പിഴച്ചില്ല ആരെയും ആകര്‍ഷിക്കുന്ന മികവോടെയും ഉയര്‍ന്ന ഗുണനിലവാരത്തോടെയും അഖിലാദേവി നിര്‍മിച്ച അലങ്കാര നെറ്റിപ്പട്ടങ്ങള്‍ക്ക് ആവശ്യക്കാര്‍ തേടിയെത്തി. 3 അടി വലിപ്പമുള്ള നെറ്റിപ്പട്ടം നിര്‍മിക്കാന്‍ കുറഞ്ഞത് നാല് ദിവസവും, 5.5 അടി ഉള്ള നെറ്റിപ്പട്ടം നിര്‍മിക്കാന്‍ പന്ത്രണ്ട് ദിവസവും എടുക്കാറുണ്ട്. നിലവില്‍ നെറ്റിപ്പട്ടങ്ങള്‍ക്കൊപ്പം കോലങ്ങളും അഖില നിര്‍മിക്കുന്നുണ്ട്.

ദേവീസ് നെറ്റിപ്പട്ടത്തിന് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുന്നത് ദുബായ് മലയാളികളില്‍ നിന്നാണ്. നാട്ടിലെ വീട്ടില്‍ വയ്ക്കുന്നതിനും വിദേശത്തേക്ക് കൊണ്ട് പോകുന്നതിനായി നെറ്റിപ്പട്ടം വാങ്ങുന്നു. ആനകളോടുള്ള കമ്പമാണ് വീട്ടില്‍ നെറ്റിപ്പട്ടം അലങ്കാരമായി വയ്ക്കുന്നതിനുള്ള പ്രധാനകാരണം. ഇതില്‍ കേരളീയരേക്കാള്‍ വിദേശമലയാളികളാണ് അധികവും. ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള മെറ്റിരിയലുകള്‍, രണ്ട് ലെയര്‍ വെല്‍വെറ്റ് എന്നിവ ഉപയോഗിക്കുന്നതിനാല്‍ ഇനിയും വിലകുറച്ചു വിറ്റാല്‍ തനിക്ക് ലാഭം കിട്ടില്ലെന്ന് അഖിലാദേവി പറയുന്നു. നാലടി ഉയരമുള്ള ഒരു നെറ്റിപ്പട്ടം നിര്‍മിക്കുമ്പോള്‍ 5000 രൂപ മെറ്റിരിയല്‍ വാങ്ങുന്നതിന് മാത്രമായി ചെലവാകും. നിര്‍മാണത്തിനായി അഞ്ചു ദിവസമെടുക്കും. ഈ ഉല്‍പ്പന്നം 8500 രൂപയ്ക്കാണ് അഖില വില്‍ക്കുന്നത്.

രാത്രിയും പകലും സമയം അഡ്ജസ്റ്റ് ചെയ്തു നെറ്റിപ്പട്ട നിര്‍മാണത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് മനോജ്, മക്കളായ അഥിതി, അര്‍പ്പിത എന്നിവര്‍ അഖിലക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു. ദേവീസ് നെറ്റിപ്പട്ടം എന്ന ബ്രാന്‍ഡുമായി അഖില സോഷ്യല്‍ മീഡിയയില്‍ ആക്റ്റിവ് ആയതോടെ, അഖിലയുടെ നിര്‍മാണ പാടവവും പൂര്‍ണ്ണതക്ക് വേണ്ടി എല്ലാം സ്വയം ചെയ്യാനുള്ള അര്‍പ്പണബോധവും കൂടുതല്‍ പേരിലേക്ക് എത്തിച്ചേര്‍ന്നു. അതോടെ കേരളത്തിനകത്തും പുറത്തും നിന്ന് ഓര്‍ഡറുകള്‍ ലഭിച്ചുതുടങ്ങി. ഓര്‍ഡര്‍ ലഭിച്ചാല്‍ നെറ്റിപ്പട്ടം നിര്‍മിച്ച് കൊറിയര്‍ ആയി ആവശ്യാ
നുസരണം കേടുപാടുകള്‍ ഒട്ടും കൂടാതെ ഉപഭോക്താവിന്റെ കൈയില്‍ എത്തിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്