ശക്തമായ എഞ്ചിനീയറിംഗ് ശേഷികള്‍ ഉള്ളതിനാല്‍ എഐ നവീകരണത്തില്‍ ഇന്ത്യയ്ക്ക് നേതൃത്വം വഹിക്കാനുള്ള കഴിവുണ്ടെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായ്. ആഗോള എഐ രംഗത്ത് ഇത് ഇന്ത്യയുടെ സമയമാണെന്നും അദ്ദേഹം പറഞ്ഞു.
”ഇന്ത്യ നല്ല നിലയിലാണെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതാണ് സമയം. ഡെവലപ്പര്‍മാരുടെയും എഞ്ചിനീയറിംഗ് പ്രതിഭകളുടെയും അസാധാരണ അടിത്തറയുണ്ട് ഇന്ത്യക്ക്. അവര്‍ക്ക് ഈ പ്രവണത മനസ്സിലാക്കാനും ഇന്ത്യക്കോ ലോകത്തിനോ വേണ്ടി അവരുടെ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നതിനും സാധിക്കും. രണ്ടും ആവേശകരമായ സാധ്യതകളാണ്’ അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതാണ് സമയം. ഡെവലപ്പര്‍മാരുടെയും എഞ്ചിനീയറിംഗ് പ്രതിഭകളുടെയും അസാധാരണ അടിത്തറയുണ്ട് ഇന്ത്യക്ക്: സുന്ദര്‍ പിച്ചായ്
ഗൂഗിള്‍ പോലുള്ള മുന്‍നിര സാങ്കേതിക സ്ഥാപനങ്ങളില്‍ ചേരാന്‍ ലക്ഷ്യമിടുന്ന ഇന്ത്യന്‍ യുവാക്കള്‍ക്കിടയിലുള്ള കടുത്ത മത്സരത്തെക്കുറിച്ച് പിച്ചായ് പരാമര്‍ശിച്ചു. കേവലം ഉപരിതല വിജ്ഞാനത്തിനുപകരം സാങ്കേതികവിദ്യയെക്കുറിച്ച് ആഴത്തിലുള്ള ധാരണയുടെ ആവശ്യകത പിച്ചൈ ഊന്നിപ്പറഞ്ഞു.
FAANG (ഫേസ്ബുക്ക്, ആമസോണ്‍, ആപ്പിള്‍, നെറ്റ്ഫ്ലിക്സ്, ഗൂഗിള്‍) അഭിമുഖങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ യുവാക്കളെ സഹായിക്കാന്‍ സമര്‍പ്പിതമായ ഒരു വ്യവസായ മേഖല ഇന്ത്യയില്‍ ഉണ്ടെന്നും പിച്ചായ് പരാമര്‍ശിച്ചു.

