ചൈന മൊബൈലിന്റെ 38 എക്സാബൈറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, ജിയോ നെറ്റ്വര്‍ക്കിലെ മൊത്തം ട്രാഫിക് 2024-ന്റെ ആദ്യ പാദത്തില്‍ 40.9 എക്സാബൈറ്റിലെത്തി. ആഗോള അനലിറ്റിക്സ് സ്ഥാപനമായ ടെഫിഷ്യന്റ് വെളിപ്പെടുത്തിയതാണ് പുതിയ വിവരം. 108 ദശലക്ഷം ഉപയോക്താക്കളുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ 5ജി വരിക്കാരുടെ അടിത്തറയും ജിയോയ്ക്ക് ഉണ്ട്.
കോവിഡിന് ശേഷം വാര്‍ഷിക ഡാറ്റാ ട്രാഫിക്ക് 2.4 മടങ്ങ് വര്‍ദ്ധിച്ചു, പ്രതിശീര്‍ഷ പ്രതിമാസ ഡാറ്റ ഉപയോഗം മൂന്ന് വര്‍ഷം മുമ്പ് വെറും 13.3 ജിബിയില്‍ നിന്ന് 28.7 ജിബിയായി ഉയര്‍ന്നു
2024 മാര്‍ച്ച് വരെ, ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം 481.8 ദശലക്ഷമാണ്, അതില്‍ 108 ദശലക്ഷം വരിക്കാര്‍ ജിയോയുടെ ട്രൂ5ജി സ്റ്റാന്‍ഡലോണ്‍ നെറ്റ്വര്‍ക്കിലാണ്. മൊബിലിറ്റി ഡാറ്റാ ട്രാഫിക്കിന്റെ ഏകദേശം 28% 5ജി സേവനങ്ങളാണ്. ജിയോ നെറ്റ്വര്‍ക്കിലെ പ്രതിമാസ ഡാറ്റാ ട്രാഫിക് 14 എക്്‌സാബൈറ്റുകള്‍ കടന്നു. ( 2018ല്‍ ഇന്ത്യയുടെ പ്രതിമാസ മൊബൈല്‍ ഡാറ്റ ട്രാഫിക് 4.5 എക്്‌സാബൈറ്റ് ആയിരുന്നു)
കോവിഡിന് ശേഷം വാര്‍ഷിക ഡാറ്റാ ട്രാഫിക്ക് 2.4 മടങ്ങ് വര്‍ദ്ധിച്ചു, പ്രതിശീര്‍ഷ പ്രതിമാസ ഡാറ്റ ഉപയോഗം മൂന്ന് വര്‍ഷം മുമ്പ് വെറും 13.3 ജിബിയില്‍ നിന്ന് 28.7 ജിബിയായി ഉയര്‍ന്നു.
റിലയന്‍സ് ജിയോയുടെ അവസാന ത്രൈമാസ ഫലങ്ങളില്‍ മികച്ച നേട്ടമാണ് ദൃശ്യമാകുന്നത്.
108 ദശലക്ഷത്തിലധികം ട്രൂ 5 ജി ഉപഭോക്താക്കളുമായി, ജിയോ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ 5 ജി പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. ഇതുവരെയുള്ള 2 ജി ഉപയോക്താക്കളെ സ്മാര്‍ട്ട്ഫോണുകളിലേക്ക് അപ്ഗ്രേഡ്‌ചെയ്യുന്നത് മുതല്‍ എഐ-ഡ്രൈവ് സൊല്യൂഷനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ വരെ, രാജ്യത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്തുന്നതില്‍ റിലയന്‍സ് വലിയ ശക്തി പ്രകടിപ്പിച്ചിട്ടുണ്ട്- റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി അഭിപ്രായപ്പെട്ടു.

The Profit is a multi-media business news outlet.
