നല്ല ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും ലോകത്തേക്ക് ഒരു ചുവട്, അതാണ് കോട്ടയം തെള്ളകത്ത് ആറ് പതിറ്റാണ്ടായി ആരോഗ്യസേവന രംഗത്ത് കരുത്തോടെ പ്രവര്‍ത്തിക്കുന്ന കാരിത്താസ് ഹോസ്പിറ്റല്‍ & ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ ഉറപ്പ്. 50 കിടക്കകളിലാരംഭിച്ച് കേരളത്തിലെ തന്നെ ഏറ്റവും മികച്ച ചികില്‍സാ കേന്ദ്രങ്ങളിലൊന്നായി വളര്‍ന്ന കാരിത്താസ് ഇന്ന് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ്. ഓരോ വര്‍ഷവും 400000 ലധികം ഔട്ട്‌പേഷ്യന്റുകള്‍ക്കും 40000 ലധികം കിടപ്പുരോഗികള്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ നല്‍കുന്നു കാരിത്താസ്.
1950-60 കാലഘട്ടത്തില്‍ മികച്ച ചികില്‍സയും പരിചരണവും വെറും സ്വപ്നം മാത്രമായിരുന്ന കാലത്താണ് കോട്ടയത്ത് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഒരു ആശുപത്രിയെന്ന ചിന്ത വളരുന്നത്. ഈ ആശയം 1962 ല്‍ കാരിത്താസ് ഹോസ്പിറ്റലായി പിറവിയെടുത്തു. അന്നത്തെ കോട്ടയം ബിഷപ്പ് മാര്‍ തോമസ് തറയിലാണ് കാരിത്താസ് ഹോസ്പിറ്റല്‍ & ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസിന് അടിത്തറയിട്ടത്. ഉയര്‍ന്ന നിലവാരമുള്ളതും എന്നാല്‍ താങ്ങാനാവുന്നതുമായ വൈദ്യചികിത്സ നല്‍കിക്കൊണ്ട് പ്രാദേശിക സമൂഹത്തെ സേവിക്കുക എന്നതായിരുന്നു ലക്ഷ്യം.

തുടക്കത്തില്‍ പ്രസവചികില്‍സയ്ക്കും പാമ്പുകടിയേറ്റവരെ ചികില്‍സിക്കുന്നതിനുമാണ് ആശുപത്രി മുന്‍ഗണന നല്‍കിയത്. മികച്ച ചികില്‍സയുടെയും പരിചരണത്തിന്റെയും അഭാവത്തില്‍ മാതൃ-ശിശു മരണ നിരക്ക് ഏറ്റവും കൂടി നില്‍ക്കുന്ന സമയമായിരുന്നു അത്. പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണവും ഏറെയായിരുന്നു. ഈ സ്ഥിതിക്ക് വളരെയധികം മാറ്റം വരുത്താന്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കാരിത്താസിന് സാധിച്ചു.

ബാലാരിഷ്ടതകള്‍ വിട്ട് വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി ആശുപത്രി കയറി. മികച്ച ചികില്‍സയുടെയും സൗഖ്യത്തിന്റെയും ഇടമായി വളര്‍ന്നു. മധ്യകേരളത്തിലുടനീളമുള്ള ആളുകള്‍ക്ക് താങ്ങാനാവുന്ന ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്നതായിരുന്നു ദൗത്യം. ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോയപ്പോള്‍ 50 കിടക്കകളുള്ള ആശുപത്രി 600 ന് മുകളില്‍ കിടക്കകളും 134 ഐസിയു കിടക്കകളും ഉള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി വളര്‍ന്നു.

ഓരോ വര്‍ഷവും 400000 ലധികം ഔട്ട്‌പേഷ്യന്റുകള്‍ക്കും 40000 ലധികം കിടപ്പുരോഗികള്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നു കാരിത്താസ്. ‘നല്ല ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും തേജസ്സ് എല്ലാവര്‍ക്കും’ എന്ന ആപ്തവാക്യവുമായാണ് മുന്നോട്ടുള്ള യാത്ര. മികച്ച പരിചരണം നല്‍കാന്‍ പ്രചോദിതരും പ്രതിജ്ഞാബദ്ധരുമായ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പാരാമെഡിക്കലുകളുടെയും മറ്റ് ജീവനക്കാരുടെയും കാര്യക്ഷമമായ ഒരു ടീം കാരിത്താസിനുണ്ട്. രോഗികള്‍ക്ക്, പ്രത്യേകിച്ച് ചികില്‍സാ ചെലവ് താങ്ങാന്‍ കഴിയാത്തവര്‍ക്ക് എന്നും അത്താണിയാണ് കാരിത്താസ്. കേരളത്തിലെ ഏറ്റവും മികച്ച ആശുപത്രി എന്ന വിശേഷണം പ്രവര്‍ത്തനമാരംഭിച്ച് അധികം കഴിയുന്നതിന് മുന്‍പ് കാരിത്താസ് കരസ്ഥമാക്കി.
43 ഡിപ്പാര്‍ട്ട്മെന്റുകള്‍
ഇന്ന് കാരിത്താസിന് 43 സ്പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളും 30 അനുബന്ധ മെഡിക്കല്‍, സപ്പോര്‍ട്ട് സേവനങ്ങളുമുണ്ട്. അത്യാധുനിക മെഡിക്കല്‍ സാങ്കേതികവിദ്യകള്‍, 655 കിടക്കകള്‍, 134 ഐസിയു കിടക്കകള്‍, 12 ല്‍ അധികം ഓപ്പറേഷന്‍ തിയേറ്ററുകള്‍ എന്നിവയും വിപുലമായ ടെലികണ്‍സള്‍ട്ടേഷന്‍ സൗകര്യവും ഉള്‍പ്പെടുന്നു. ആധുനികകാലത്തെ രോഗീപരിചരണമെന്നത് ഗുണമേന്മയുള്ള ആരോഗ്യ പരിപാലനവും രോഗിയുടെ മികച്ച അനുഭവവും ഉള്‍ക്കൊള്ളുന്നതാണ്. ആധുനിക കാലത്തെ രോഗീപരിചരണവുമായി ഒത്തുപോകുന്നതിനായി കാരിത്താസ്, അടിസ്ഥാന സൗകര്യങ്ങളും തൊഴില്‍ ശക്തിയും തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നത് അതിനാലാണ്.

മികച്ച സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ പിന്തുണയുള്ള വിപുലമായ ടെലികണ്‍സള്‍ട്ടേഷന്‍ സൗകര്യവും 24/7 ആരോഗ്യസേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ജീവകാരുണ്യം, മികവിനായുള്ള പ്രയത്നം എന്നീ അടിസ്ഥാന ആശയങ്ങളുടെ അടിത്തറയിലാണ് കാരിത്താസ് പ്രവര്‍ത്തിക്കുന്നത്. രോഗികളുടെ ക്ഷേമം
പ്രാഥമിക ഉത്തരവാദിത്തമായി കാരിത്താസ് കണക്കാക്കുന്നു. ലഭ്യമായ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച ചികില്‍സ നല്‍കുകയും ചെയ്യുന്നു.
കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗ്
ആരോഗ്യസേവനരംഗത്ത് നഴ്സുമാര്‍ വഹിക്കുന്ന പങ്ക് എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ല. കാര്യക്ഷമതയും അറിവുമുള്ള നഴ്സുമാരെ സൃഷ്ടിക്കുന്ന ഒരു നഴ്സിംഗ് കോളജ് കാരിത്താസ് ആശുപത്രിയോട് ചേര്‍ന്ന് ആരംഭിക്കുന്നത് 1965 ലാണ്. സേവന തല്‍പ്പരരായ നഴ്സുമാരുടെ പല തലമുറകള്‍ ഇവിടെ നിന്ന് പഠിച്ചിറങ്ങി ആരോഗ്യ രംഗത്ത് മികച്ച സംഭാവന നല്‍കിയിട്ടുണ്ട്.

ഏറ്റവുമാദ്യം, ഏറ്റവും മുന്നില്‍
കാരിത്താസ് ഹോസ്പിറ്റല്‍ & ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് ആണ് കേരളത്തിലെ പൊതു-സ്വകാര്യ മേഖലകളില്‍ ഡയാലിസിസ് സേവനങ്ങള്‍ നല്‍കിയ ആദ്യത്തെ ആശുപത്രി. ജീവനക്കാര്‍ക്ക് മിനിമം വേതനം നടപ്പിലാക്കുന്ന ആദ്യത്തെ ആശുപത്രിയും കേരളത്തില്‍ കോവിഡ് നിയന്ത്രണ ശൃംഖല സ്ഥാപിച്ച ആദ്യത്തെ ആരോഗ്യ പരിരക്ഷാ ദാതാവുമാണ് കാരിത്താസ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനറല്‍ സര്‍ജറികള്‍ നടത്തുന്ന കേന്ദ്രമാണിത്. കേരളത്തിലെ ഏറ്റവും മികച്ച ക്രിട്ടിക്കല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലൊന്ന് ഇവിടെ പ്രവര്‍ത്തിക്കുന്നു.
നായകനായി ഫാ. ഡോ. ബിനു കുന്നത്ത്
ലോകോത്തര ചികില്‍സ കേരളത്തില്‍ വാഗ്ദാനം ചെയ്യാനുള്ള കാരിത്താസിന്റെ ദൗത്യത്തില്‍ നായകനായിരിക്കുന്നത് ഫാ.ഡോ. ബിനു കുന്നത്താണ്. സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും റോമിലെ മാറ്റര്‍ എക്ലെസിയയില്‍ നിന്ന് ഫിലോസഫിയില്‍ പിഎച്ച്ഡിയും നേടിയ ശേഷം 2018 ലാണ് കാരിത്താസ് ഹോസ്പിറ്റലിന്റെ ഡയറക്ടറായി ഫാ. ഡോ. ബിനു കുന്നത്ത് ചുമതലയേല്‍ക്കുന്നത്.

സുസ്ഥിരവും എല്ലാവര്‍ക്കും പ്രാപ്യവുമായ ഒരു മാതൃകാ ആരോഗ്യ സംരക്ഷണ സ്ഥാപനമെന്ന നിലയില്‍ കാരിത്താസ് തിരിച്ചറിയപ്പെടുന്നതില്‍ ഫാ. ബിനു കുന്നത്തിന്റെ പങ്ക് നിസ്തുലമാണ്. ആരോഗ്യ സംരക്ഷണത്തിലും മെഡിക്കല്‍ ഗവേഷണത്തിലും കമ്മ്യൂണിറ്റി സേവനത്തിന്റെ നൂതനമായ സ്വയം പര്യാപ്ത-സുസ്ഥിര സോഷ്യല്‍ എന്റര്‍പ്രൈസ് മാതൃകയുടെ കാഴ്ചപ്പാടാണ് കാരിത്താസ്. കമ്മ്യൂണിറ്റി മെഡിക്കല്‍ കെയറിലെ പ്രശസ്തമായ കേരള മോഡലിന്റെ പൈതൃകത്തെയും സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ഭരണനേതൃത്വത്തെയും ഇത് അഭിമാനപൂരിതമാക്കുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കാരിത്താസ് ഹോസ്പിറ്റലുകളുടെ സേവനങ്ങള്‍ മികവിനുള്ള നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
- ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) അംഗീകാരം – ‘മെയ്ഡ് ഇന്‍ കേരള 2023’ അവാര്‍ഡ്.
- ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ – 2023 ലെ മികവിന് ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ്.
- പക്ഷാഘാത ചികില്‍സയിലെ മികവിന് 2023 ല്‍ വേള്‍ഡ് സ്ട്രോക്ക് ഓര്‍ഗനൈസേഷന്റെ ഡയമണ്ട് സ്റ്റാന്‍ഡേര്‍ഡ് പദവി.
- 2023 ല്‍ കേരളത്തിലെ പ്രൈവറ്റ് ഹോസ്പിറ്റലുകളിലെ മികച്ച ബ്ലഡ് ബാങ്കിന് കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിന്റെ പുരസ്‌കാരം.
- 2023 ല്‍ കാരിത്താസ് കോളേജ് ഓഫ് ഫാര്‍മസിക്ക് ഐഎസ്ഒ 21008-208 സര്‍ട്ടിഫിക്കേഷന്‍.
- 2022 ല്‍ എന്‍എബിഎച്ച് 5ാം എഡിഷന്‍ അക്രഡിറ്റേഷന്‍.
- എന്‍എബിഎച്ച് നഴ്‌സിംഗ് എക്‌സലന്‍സിന് 2022 ല്‍ വീണ്ടും അംഗീകാരം.
- മദര്‍ ആന്‍ഡ് ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ് – 2022 ല്‍ എംബിഎഫ്എച്ച്ഐ അക്രഡിറ്റേഷന്‍.
- 2022ല്‍ ഇപിഐഎച്ച്സി, ഇആര്‍സി അക്രഡിറ്റേഷന്‍.
- 2021 ല്‍ മംഗളം എബോവ് & ബിയോണ്ട് ഹെല്‍ത്ത് കെയര്‍ അവാര്‍ഡ്.
- 2021 ല്‍ കോവിഡ് കണ്‍ട്രോള്‍ സെല്ലിനുള്ള കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അവാര്‍ഡ്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിരവധി സംരംഭങ്ങള്‍ പുതിയതായി ആരംഭിക്കാനും കാരിത്താസിന്റെ ദീര്‍ഘദര്‍ശിയായ നേതൃത്വത്തിന് സാധിച്ചു. അവയില്‍ പ്രധാനപ്പെട്ടവ…
- 2021 ല്‍ കോട്ടയം പുത്തനങ്ങാടിയില്‍ കാരിത്താസ് കെഎംഎം ഹോസ്പിറ്റല്‍.
- 2022 ല്‍ കൈപ്പുഴയിലെ കാരിത്താസ് എച്ച്ഡിപി ആശുപത്രി.
- കാരിത്താസ് ലൈഫ് ബോട്ട് ഡിജിറ്റല്‍ മെഡിക്കല്‍ യൂണിറ്റ് 2023 ല്‍.
- 2023 ല്‍ കോട്ടയം കളത്തിപ്പടിയിലെ കാരിത്താസ് ഫാമിലി ഹോസ്പിറ്റല്‍.
- 2023 ല്‍ കാരിത്താസിന്റെ ടെലിമെഡിക് എഐഇഡി ഓണ്‍ വീല്‍സ്.
നൂതന ചികില്‍സ
2023 ലും കാരിത്താസ് കേരളത്തില്‍ നൂതന ചികില്‍സാ സാങ്കേതിക വിദ്യകള്‍ അവതരിപ്പിച്ചു. കേരളത്തില്‍ ആദ്യമായി ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി സംവിധാനം കൊണ്ടുവന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കരുത്തോടെയുള്ള 386 സ്ലൈസ് ഡയഗ്നോസ്റ്റിക് കാര്‍ഡിയോളജി ഡ്യുവല്‍ എനര്‍ജി ആര്‍ടി/സിടി സ്‌കാന്‍, ഹൈ ഡെഫനിഷന്‍ റേഡിയോ സര്‍ജറിക്കായി ഹൈപ്പര്‍ ആര്‍ക്ക് സാങ്കേതികവിദ്യയുള്ള ട്യൂബ് ബീം എന്നിവയും കഴിഞ്ഞ വര്‍ഷം കാരിത്താസ് സജ്ജമാക്കി.

ആരോഗ്യ സംരക്ഷണം താങ്ങാനാവുന്നതും എല്ലാവര്‍ക്കും പ്രാപ്യവുമാക്കുന്നതിനുള്ള പദ്ധതികളുമായി മധ്യകേരളത്തിലെ ഗ്രാമീണ, ഹൈറേഞ്ച് മേഖലകളിലേക്ക് എത്തിച്ചേരുന്നത് പ്രാഥമിക ശ്രദ്ധാകേന്ദ്രമാക്കിക്കൊടണ്ട് 2024-2025 ലും നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു പോകാന്‍ ലക്ഷ്യമിട്ടിരിക്കുന്നു കാരിത്താസ്. കേരളത്തിലെ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ സംരക്ഷണ പിന്തുണ നല്‍കുന്നതിനായി ലോകോത്തര ചികില്‍സാ സാങ്കേതിക വിദ്യകള്‍ താങ്ങാവുന്ന ചെലവില്‍ നല്‍കുന്നത് തുടരുന്നതില്‍ കാരിത്താസ് പ്രതിജ്ഞാബദ്ധമാണ്.
കാരിത്താസിന്റെ സാറ്റലൈറ്റ് ഹോസ്പിറ്റലുകള്‍
കാരിത്താസ് ഫാമിലി ഹോസ്പിറ്റല്‍
സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ആശയത്തോടെ പ്രവര്‍ത്തിക്കുന്ന കാരിത്താസ് ഹോസ്പിറ്റല്‍ വിപുലീകരണത്തില്‍ ഭാഗമായാണ് കാരിത്താസ് ഫാമിലി ഹോസ്പിറ്റല്‍ കോട്ടയം കളത്തില്‍പ്പടിയില്‍ സ്ഥാപിക്കപ്പെട്ടത്. അത്യാധുനിക സേവനങ്ങളും ചികിത്സാ രീതികളും കാരിത്താസ് ഫാമിലി ഹോസ്പിറ്റലിന്റെ പ്രത്യേകതയാണ്.

ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ്, ഇഎന്‍ടി, ഓര്‍ത്തോപീഡിക്സ്, എന്‍ഡോക്രോണോളജി, ഓങ്കോളജി, ഡെര്‍മറ്റോളജി, ബിഹേവിയറല്‍ സയന്‍സ്, ഗൈനെക്കോളജി, ന്യൂറോ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗ്യാസ്‌ട്രോഎന്ററോളജി, യൂറോളജി, കാര്‍ഡിയോളജി തുടങ്ങിയ ആധുനിക ചികിത്സാ സേവനങ്ങള്‍ എല്ലാം തന്നെ കാരിത്താസ് ഫാമിലി ഹോസ്പിറ്റലില്‍ ലഭ്യമാണ്. 24ഃ7 എമര്‍ജന്‍സി കെയര്‍ & ആംബുലന്‍സ് സര്‍വീസ്, മികച്ച ഡോക്ടര്‍മാരുടെ സേവനം, വീഡിയോ കണ്‍സള്‍ട്ടേഷന്‍, പോസ്റ്റ് ട്രീറ്റ്മെന്റ് ഡോക്ടര്‍ വിസിറ്റ്, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍, വാട്സ് ആപ്പ് ബുക്കിങ്ങ് എന്നിവയും കാരിത്താസ് ഫാമിലി ഹോസ്പിറ്റലിന്റെ പ്രത്യേകതയാണ്.
കാരിത്താസ് കെഎംഎം ഹോസ്പിറ്റല്‍
കാരിത്താസ് കെഎംഎം മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ, പുത്തനങ്ങാടി കുരിശുപള്ളിയുടെ ഉടമസ്ഥതയിലുള്ളതും 1985 ല്‍ ആരംഭിച്ചതുമായ ഒരു ചാരിറ്റബിള്‍ ജനറല്‍ ക്ലിനിക്കില്‍ നിന്നാണ് ആശുപത്രിയുടെ ഉത്ഭവം. കാരിത്താസ് കെഎംഎമ്മിന്റെ ബാനറില്‍ പ്രവര്‍ത്തനം തുടരുന്ന ചാരിറ്റബിള്‍ ക്ലിനിക്കിന്റെ മാനേജ്‌മെന്റ്, കാരിത്താസ് ഹോസ്പിറ്റല്‍ & ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് 2021 ഏപ്രിലിലാണ് ഏറ്റെടുത്തത്.

ഇന്ന് കോട്ടയം, പുത്തനങ്ങാടി ഭാഗങ്ങളിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആശ്രയങ്ങളില്‍ ഒന്നാണ് കാരിത്താസ്കെഎംഎം ഹോസ്പിറ്റല്‍. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ്, റുമാറ്റോളജി, കാര്‍ഡിയോളജി, ന്യൂറോ മെഡിസിന്‍, ഇഎന്‍ടി, ഡെര്‍മറ്റോളജി, ഓര്‍ത്തോപീഡിക്സ്, ഗൈനക്കോളജി, യൂറോളജി, ഗ്യാസ്ട്രോഎന്‍ട്രോളജി തുടങ്ങി മികച്ച ആധുനിക സേവനങ്ങള്‍ കെഎംഎം ഹോസ്പിറ്റലില്‍ ലഭ്യമാണ്.
കാരിത്താസ് എച്ച്ഡിപി ഹോസ്പിറ്റല്‍
ആരോഗ്യപരിപാലന മികവിനോടുള്ള കാരിത്താസിന്റെ പ്രതിബദ്ധത സമൂഹത്തിന്റെ വിവിധ ഇടങ്ങളിലേക്കും പിന്നീട് കാരിത്താസ് എച്ച്ഡിപി പോലെയുള്ള സാറ്റലൈറ്റ് ഹോസ്പിറ്റലുകളിലേക്കും വ്യാപിച്ചു. 75 വര്‍ഷത്തോളം സേവന പാരമ്പര്യമുള്ള എച്ച്ഡിപി ഹോസ്പിറ്റല്‍ 2022 ല്‍ ആണ് കാരിത്താസ് ഹോസ്പിറ്റല്‍ & ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് ഏറ്റെടുക്കുന്നത്.

ഇന്ന് ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, പീഡിയാട്രിക് ന്യൂറോളജി, ഓര്‍ത്തോപീഡിക്സ്, ഗൈനക്കോളജി, ഇഎന്‍ടി, റുമാറ്റോളജി, ഡെര്‍മറ്റോളജി, സൈക്യാട്രി തുടങ്ങി പത്തോളം മികച്ച ഡിപ്പാര്‍ട്ടുമെന്റുകളും പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനവും കാരിത്താസ് എച്ച്ഡിപി ഹോസ്പിറ്റലില്‍ ലഭ്യമാണ്. 24ഃ7 എമര്‍ജന്‍സി കെയര്‍ & ആംബുലന്‍സ് സര്‍വീസ്, 24ഃ7 ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്.
കാരിത്താസ് മാതാ ഹോസ്പിറ്റല്‍

2024 ല്‍ കാരിത്താസ് ഹോസ്പിറ്റല്‍ & ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ്ന്റെ കൂടെ പ്രവര്‍ത്തനമാരംഭിച്ച കാരിത്താസ് മാതാ ഹോസ്പിറ്റല്‍ ഏറ്റവും മികച്ച അത്യാധുനിക സൗകര്യങ്ങള്‍ രോഗികള്‍ക്ക് നല്‍കിക്കൊണ്ട് മികച്ച ചികിത്സ ഉറപ്പുവരുത്തുന്നു.

