ബിജെപിക്ക് വന്‍ ഭൂരിപക്ഷം പ്രവചിക്കപ്പെട്ട എക്സിറ്റ് പോളുകളോടനുബന്ധിച്ചും തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേദിവസം വരെയും വമ്പന്‍ കുതിപ്പാണ് രാജ്യത്തെ ഓഹരി വിപണിയില്‍ ദൃശ്യമായത്. ജൂണ്‍ നാലിന് ഫലം വന്നപ്പോള്‍ ഏകകക്ഷി ഭരണത്തിന് പകരം എന്‍ഡിഎ മുന്നണിയുടെ ഭരണത്തിനാണ് രാജ്യം വോട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ ആദ്യമൊന്ന് വീണ ഓഹരി വിപണി അവിടെ നിന്നെഴുനേറ്റ് റെക്കോഡ് ഉയരത്തിലേക്കാണ് കുതിച്ചത്. ആശങ്കാരഹിതമായ ഒരു സാഹചര്യമാണോ വിപണിയില്‍ നിലനില്‍ക്കുന്നത്? മോദി 2.0 യില്‍ കുതിച്ച ഓഹരികളില്‍ വീണ്ടും അനുകൂല സാഹചര്യമുണ്ടോ? പരിശോധിക്കാം…
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഥവാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാരിന്റെ കാലത്ത് ബെഞ്ച്മാര്‍ക്ക് സൂചികയായ ബിഎസ്ഇ സെന്‍സെക്‌സ് 86 ശതമാനം നേട്ടമാണുണ്ടാക്കിയത്. മോദി 2.0 യുടെ കാലം ഇക്വിറ്റി നിക്ഷേപകര്‍ക്ക് വളരെയധികം അനുകൂലമായിരുന്നു. മറുവശത്ത്, വിശാല സൂചികകളായ ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്മോള്‍ ക്യാപ് എന്നിവ യഥാക്രമം 185%, 216% എന്നിങ്ങനെ ഉയര്‍ന്നു.
നരേന്ദ്ര മോദിയുടെ മൂന്നാം ടേം വമ്പന്‍ വിജയത്തിന്റെ അകമ്പടിയോടെ ആയിരിക്കുമെന്നാണ് എക്സിറ്റ് പോളുകളും തെരഞ്ഞെടുപ്പ് വിദഗ്ധരും പ്രവചിച്ചത്. എക്സിറ്റ് പോളുകളോടനുബന്ധിച്ചും തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേദിവസം വരെയും വമ്പന്‍ കുതിപ്പാണ് ഇന്ത്യന്‍ വിപണി നടത്തിയത്. ജൂണ്‍ നാലിന് ഫലം വന്നപ്പോള്‍ ബിജെപിക്ക് പ്രവചിക്കപ്പെട്ട സീറ്റുകള്‍ ലഭിച്ചില്ല. മോദിയുടെ ഏകകക്ഷി ഭരണത്തിന് പകരം എന്‍ഡിഎ മുന്നണിയുടെ ഭരണത്തിനാണ് രാജ്യം വോട്ട് ചെയ്തത്.

പ്രതിപക്ഷം താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തുകയും ചെയ്തു.വലിയ പ്രതീക്ഷകളുമായി നിന്ന വിപണിയില്‍ വന്‍ ഇടിവാണ് വോട്ടെണ്ണല്‍ ദിവസം ഉണ്ടായത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ സെന്‍സെക്സ് 6000 പോയന്റിലേറെ വീണു. മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ തന്നെ അധികാരത്തിലേക്കെത്തും എന്ന് ഉറപ്പായതോടെ നഷ്ടമായ കുറെ പോയന്റ് സെന്‍സെക്സും നിഫ്റ്റിയും തിരികെ പിടിച്ചു. ഏങ്കിലും പൊതുവെ ഒരു മാന്ദ്യം വിപണിയില്‍ കലര്‍ന്നുനിന്നു. 31 ലക്ഷം കോടി രൂപ നിക്ഷേപകര്‍ക്ക് നഷ്ടമായെന്നാണ് വിലയിരുത്തപ്പെട്ടത്.
എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഈ നഷ്ടങ്ങളൊക്കെയും വിപണി തിരിച്ചു പിടിച്ചു. പുതിയ റെക്കോഡ് ഉയരങ്ങളിലേക്ക് നിഫ്റ്റിയും സെന്‍സെക്സും കുതിച്ചു. മോദി സര്‍ക്കാരിന്റെ മൂന്നാം ടേമും നിക്ഷേപകര്‍ക്ക് പോസിറ്റീവാകുമോ എന്നാണ് ഇനി അറിയാനുള്ളത്.
കൂട്ടുകക്ഷി ഭരണമാണെങ്കിലും ഭരണസ്ഥിരത സംബന്ധിച്ച് നിലവില്‍ ആശങ്കകളില്ല. മുന്‍പത്തേതു പോലെ പൂര്‍ണ സ്വാതന്ത്ര്യം സര്‍ക്കാരിന് ലഭിക്കുമോയെന്നതാണ് പിന്നീടുയരുന്ന ചോദ്യം. മോദി 2.0 യില്‍ പ്രാമുഖ്യം ലഭിച്ച റെയില്‍വേ, പ്രതിരോധം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിലെല്ലാം തുടര്‍പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടക്കും എന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്. അതിനര്‍ത്ഥം ‘മോദി ഓഹരികള്‍’ എന്ന വിളിപ്പേര് ലഭിച്ച ഓഹരികളിലെല്ലാം മികച്ച മുന്നേറ്റം ഇനിയും പ്രതീക്ഷിക്കാമെന്നാണ്.

ഈ സാഹചര്യം അനുകൂലമാക്കാന്‍ ഏത് സ്റ്റോക്കുകള്‍ വാങ്ങണം എന്നത് സുപ്രധാനമായ ഒരു ചോദ്യമാണ്. ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വിശ്വസിക്കുന്നത്, എന്‍ഡിഎയുടെ വിജയം സമ്പദ്വ്യവസ്ഥയ്ക്കും മൂലധന വിപണിയ്ക്കും നല്ല പ്രതീക്ഷ നല്‍കുമെന്നാണ്. എന്‍ഡിഎ സര്‍ക്കാര്‍ അതിന്റെ സാമ്പത്തിക അജണ്ട ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. ഉല്‍പ്പാദനം, കാപെക്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടി എന്നിവയില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ നിന്ന് പ്രയോജനം നേടുന്ന അത്തരം
എട്ട് സ്റ്റോക്കുകള്‍ മോത്തിലാല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡ് ടി), ഭാരത് ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബിഇഎല്‍), ഗെയില്‍, എന്‍എച്ച്പിസി, ആര്‍വിഎന്‍എല്‍, എന്‍എംഡിസി, ഹഡ്കോ തുടങ്ങിയ ഓഹരികളില്‍ ബ്രോക്കറേജ് 20% നേട്ടമാണ് കാണുന്നത്. സാംകോസെക്യൂരിറ്റീസ് പറയുന്നതനുസരിച്ച്, ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ ഭരണകാലത്ത് മൂലധന ചെലവിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത് റെയില്‍വേ, പ്രതിരോധം, എന്‍ജിനീയറിങ്, ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള കമ്പനികളെ സഹായിച്ചിട്ടുണ്ട്. ഈ മേഖലകള്‍ നിക്ഷേപകരുടെ റഡാറില്‍ ഉണ്ടായിരിക്കണം.
മോദി ഓഹരികള്‍
ഇതേ കാലയളവില്‍ 13 ഓഹരികള്‍ 10,000 ശതമാനത്തിലധികം ഉയര്‍ന്നു. അതായത് നിക്ഷേപിച്ച 1 ലക്ഷം രൂപയെ 8 കോടി രൂപ വരെയായി വളര്‍ത്തി യഥാര്‍ത്ഥ മള്‍ട്ടിബാഗറുകളായി ഈ ഓഹരികള്‍. 84,604% നേട്ടമാണ് അഞ്ച് വര്‍ഷത്തിനിടെ ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കൈവരിച്ചത്. കമ്പനിയുടെ ഓഹരിവില 2019 മെയ് 30 ന് 1.03 രൂപയായിരുന്നു. 2024 മെയ് 31 ആയപ്പോള്‍ 872.45 രൂപയാണ് ഓഹരിവില. ഈ കാലയളവില്‍ ഓഹരിയില്‍ നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപം 8.47 കോടി രൂപയായി മാറിയെന്നാണ് ഈ മുന്നേറ്റം സൂചിപ്പിക്കുന്നത്. വൈദ്യുത പ്രസരണ ഉപകരണങ്ങളുടെ നിര്‍മാതാക്കളാണ് കമ്പനി.

വാരി റിന്യൂവബിള്‍ ടെക്‌നോളജീസ് ആണ് പട്ടികയില്‍ അടുത്തത്. സോളാര്‍ ടെക്നോളജി രംഗത്തെ വമ്പന്‍ കമ്പനിയായ വാരി റിന്യൂവബിള്‍സിന്റെ ഓഹരിമൂല്യം അഞ്ച് വര്‍ഷത്തിനിടെ 69,464 ശതമാനം വര്‍ധിച്ചു. അഞ്ച് വര്‍ഷം മുന്‍പത്തെ മൂന്ന് രൂപ നിലവാരത്തില്‍ നിന്ന് 2,393 രൂപയായി മൂല്യം. ഹസൂര്‍ മള്‍ട്ടി പ്രോജക്ട്സ്, ഓര്‍ക്കിഡ് ഫാര്‍മ, പ്രവേഗ്, പതഞ്ജലി ഫുഡ്‌സ്, ഡോള്‍ഫിന്‍ ഓഫ്‌ഷോര്‍ എന്റര്‍പ്രൈസസ് (ഇന്ത്യ), ഡബ്ല്യുഎസ് ഇന്‍ഡസ്ട്രീസ് (ഇന്ത്യ), എസ്ജി ഫിന്‍സെര്‍വ്, റെമീഡിയം ലൈഫ് കെയര്‍, രജനിഷ് റീട്ടെയില്‍, ലോയ്ഡ്‌സ് എഞ്ചിനീയറിംഗ് വര്‍ക്ക്‌സ്, ജെ തപാരിയ പ്രോജക്ട്സ് എന്നിവയും ഇതേ കാലയളവില്‍ 20,200% വരെ ഉയര്‍ന്നു.
വിദഗ്ധര്‍ പറയുന്നു
മോദി സര്‍ക്കാരിനെക്കുറിച്ചുള്ള തന്റെ വീക്ഷണം പങ്കുവെച്ചുകൊണ്ട് മാര്‍ക്കറ്റ്‌സ്‌മോജോയുടെ സ്ഥാപകനും സിഇഒയുമായ മോഹിത് ബത്ര പറഞ്ഞു: ”കഴിഞ്ഞ ദശകത്തില്‍ സര്‍ക്കാര്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ ഏറ്റെടുത്തു, ഇന്ത്യയെ ആഗോളതലത്തില്‍ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയിലേക്ക് മാറ്റി.”യെസ് സെക്യൂരിറ്റീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അമര്‍ അംബാനി, 419 രൂപ ടാര്‍ഗെറ്റ് പ്രൈസ് (ടിപി) ഉള്ള എന്‍ടി
പിസിയില്‍ ബുള്ളിഷ് ആണ്. എസ്ബിഐ (ടിപി: 1,000 രൂപ), ഭാരതി എയര്‍ടെല്‍ (1,680 രൂപ), ടെക്‌സ്മാകോ റെയില്‍ & എഞ്ചിനീയറിംഗ് (250 രൂപ) ജിഎംആര്‍ എയര്‍പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ (100 രൂപ) എന്നിവയിലും അദ്ദേഹം പോസിറ്റീവ് ആണ്.
”ആര്‍ബിഐയുടെ പണനയ തീരുമാനങ്ങള്‍ നിര്‍ണായകമായിരിക്കും; ഹ്രസ്വകാലത്തേക്ക്, നിക്ഷേപകര്‍ ജാഗ്രത പാലിക്കുകയും ഹെഡ്ജിംഗ് പരിഗണിക്കുകയും വേണം, അതേസമയം മിഡ്-ടേം തന്ത്രം വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോ, ഗുണനിലവാരമുള്ള നിക്ഷേപം, സാമ്പത്തിക സൂചകങ്ങള്‍ നിരീക്ഷിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം,” ഹെഡോനോവ സിഐഒ സുമന്‍ ബാനര്‍ജി പറയുന്നു.

